സാസ്കറ്റൂൺ: പുതുവത്സരത്തോടനുബന്ധിച്ച് സാസ്കറ്റൂണിലെ എസ്.എം.എ മലയാളം സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വി.ആർ ഗെയിമിങ് കുട്ടികൾക്ക് പുതിയ ഒരനുഭവമായിരുന്നു. കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന എസ്.എം.എ മലയാളം സ്കൂൾ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതുവത്സരത്തോടനുബന്ധിച്ച് സാസ്കറ്റൂണിലെ അനദർ വേൾഡ് വി.ആർ അരീനയിൽ വി.ആർ ഗെയിമിങ് ഒരുക്കിയത്.
ഈ പരിപാടിയിൽ കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തൊരു സമൂഹാഘോഷമാക്കി. സ്നേഹപൂർവ്വം നൽകിയ ലഘുഭക്ഷണവും പാനീയങ്ങളും കുട്ടികൾക്ക് കൂടുതൽ ഉണർവും ഉന്മേഷവും നൽകി. ഇതിന് വേദിയൊരുക്കുകയും എല്ലാവിധ പിന്തുണയും നൽകുകയും ചെയ്ത അനദർ വേൾഡ് വി.ആർ അരീനയുടെ ഡയറക്ടർ വിജയ് പിള്ളയ്ക്ക് സാസ്കറ്റൂൺ മലയാളി അസോസിയേഷൻ (എസ്.എം.എ) എക്സിക്യൂട്ടീവ് കമ്മിറ്റിയും എസ്.എം.എ മലയാളം സ്കൂൾ സംഘാടകരും പ്രത്യേകം നന്ദി രേഖപ്പെടുത്തി.
Report ജോസഫ് ജോൺ







Leave a comment