കേരള വാർത്തകൗതുകങ്ങൾ

സംസ്ഥാനത്തെ ആദ്യ നർകോട്ടിക് സ്നിഫർ ഡോഗ്; ‘നീലി’ വിരമിച്ചു; ഇനി വിശ്രമ ജീവിതം

ചെറുതോണി: സംസ്ഥാനത്തെ ആദ്യത്തെ നർകോട്ടിക് സ്നിഫർ ഡോഗ് ‘നീലി’ (ബ്രൂസ്) 11 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങി. കുയിലിമലയിലെ ‘ഇടുക്കി കെ 9 സ്ക്വാഡ്’ കെട്ടിട സമുച്ചയത്തിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു നിർവഹിച്ചു. അഡിഷനൽ പൊലീസ് സൂപ്രണ്ട് ഇമ്മാനുവൽ പോൾ, കെപി അഞ്ചാം ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റന്റ് പി.എം.ജിജിമോൻ എന്നിവർ സേനയിൽ നീലിയുടെ സേവനങ്ങളെ അനുസ്മരിച്ചു. ഇൻസ്‌പെക്ടർ സുരേഷ് ബാബു, സബ് ഇൻസ്പെക്ടർ ബിനോയ് തോമസ് എന്നിവർ പ്രസംഗിച്ചു. രഞ്ജിത്ത് മോഹൻ, ജെറി ജോർജ് എന്നിവരായിരുന്നു നീലിയുടെ ഹാന്റ്‍ലർമാർ.

നീലി 2015 ജൂൺ 30 ന് ആണ് ശ്വാന സേനയുടെ ഭാഗമാകുന്നത്. ലാബ്രഡോർ ഇനത്തിൽപ്പെട്ട നീലിക്ക് അന്ന് മൂന്ന് മാസം മാത്രമായിരുന്നു പ്രായം. തൃശൂരിലെ ട്രെയ്നിങ് അക്കാദമിയിലേക്ക് പരിശീലനത്തിനായി കൊണ്ടു പോകുമ്പോൾ അന്നത്തെ ജില്ലാ പൊലീസ് മേധാവി കെ.വി.ജോസഫാണ് ബ്രൂസിനെ നർക്കോട്ടിക് സ്നിഫർ ആക്കുന്നതിനു നിർദേശിച്ചത്. ഡോഗ് സ്ക്വാഡിലെ സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത് മോഹനും, ജെറി ജോർജും അന്നുമുതൽ നീലിയുടെ ഇടത്തും വലത്തുമായി. തൃശൂർ പൊലീസ് അക്കാദമിയിലെ ഒൻപത് മാസത്തെ പരിശീലനത്തിനു ശേഷം ഇടുക്കി ജില്ലാ ഡോഗ് സ്ക്വാഡിലെത്തിയ നീലി, ലഹരി മരുന്ന് വേട്ടയിൽ പൊലീസിനു കരുത്തായി . ​സേനയിൽ നിന്നും വിരമിച്ചെങ്കിലും നീലി ഇനിയും രഞ്ജിത്തിനൊപ്പം തുടരും. വിരമിച്ച പൊലീസ് നായ്ക്കളെ ഹാൻഡ്‌ലർ ആവശ്യപ്പെട്ടാൽ കൈമാറാമെന്ന മുൻ ഡിജിപിയുടെ സർക്കുലറിന്റെ അടിസ്ഥാനത്തിൽ രഞ്ജിത്ത് മോഹൻ നീലിയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു.

സേനയിലെ വിവിധ നടപടിക്രമങ്ങൾക്കു ശേഷം ഇന്നലെ തന്നെ നീലി രഞ്ജിത്തിനു സ്വന്തമായി. വിടവാങ്ങൽ ചടങ്ങുകൾക്കു ശേഷം തൊടുപുഴയിലെ വീട്ടിലേക്കു കൊണ്ടു പോയി. നീലിക്കു അവിടെ പുതിയ കൂടും ഒരുക്കിയിരുന്നു. സേനയിൽ നിന്നും വിരമിച്ചെങ്കിലും തൽക്കാലം പഴയ മെനു അനുസരിച്ചുള്ള ഭക്ഷണ ക്രമമാണെന്നും ജീവിതചര്യയിലും മാറ്റം വരുത്താൻ പദ്ധതിയില്ലെന്നും രഞ്ജിത്ത് പറഞ്ഞു.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...