ഷിക്കാഗോ: ജൂലൈ ആദ്യവാരം ഷിക്കാഗോയിൽ നടക്കുന്ന നാല്പതാമത് പി.സി.എൻ.എ.കെ. കോൺഫറൻസിന്റെ അനുഗ്രഹത്തിനു വേണ്ടി 40 ദിവസം നീണ്ടുനിൽക്കുന്ന ഉപവാസ പ്രാർഥനയ്ക്ക് ഈ ശനിയാഴ്ച തുടക്കമാകുമെന്ന് നാഷനൽ പ്രയർ കോഓർഡിനേറ്റർ പാസ്റ്റർ പി. വി. മാമൻ അറിയിച്ചു. ഗിൽഗാൽ പെന്തക്കോസ്ത് അസംബ്ലിയിൽ ജനുവരി 10 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രഥമ സമ്മേളനത്തിൽ പാസ്റ്റർ സേവിയർ ജെയിംസ് മുഖ്യ സന്ദേശം നൽകും.
സ്റ്റർ സാം തോമസ് അധ്യക്ഷത വഹിക്കും. ലോക്കൽ പ്രയർ കോഓർഡിനേറ്റർമാരായ പാസ്റ്റർ ബാബു മാത്യു കുമ്പഴ, പാസ്റ്റർ ആൻഡ്രൂസ് കെ. ജോർജ്, ബ്രദർ ചാക്കോ തോമസ് എന്നിവർ പ്രാർഥന വിഷയങ്ങൾ അവതരിപ്പിച്ച് വിവിധ പ്രാർഥന സംഘങ്ങൾക്ക് നേതൃത്വം നൽകും. നാഷനൽ ഭാരവാഹികളായ കൺവീനർ പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ, സെക്രട്ടറി സാം മാത്യു, ട്രഷറർ പ്രസാദ് ജോർജ്ജ് സി.പി.എ. എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
ഫെബ്രുവരി 18ന് അവസാനിക്കുന്ന 40 ദിന ഉപവാസ പ്രാർഥനയിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നിരവധി പേർ ഓൺലൈനിലൂടെയും നേരിട്ടും അണിചേരും. രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്തൽ കോൺഫറൻസിന്റെ ഈ വർഷത്തെ സമ്മേളനത്തിൽ 8000ത്തോളം വിശ്വാസികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്കൽ എക്സിക്യൂട്ടീവ് കമ്മറ്റി ഭാരവാഹികളായ ഡോ. ടൈറ്റസ് ഈപ്പൻ, പാസ്റ്റർ ജിജു ഉമ്മൻ, ഡോ. ബിജു ചെറിയാൻ, ജോൺ മത്തായി, കെ.ഒ. ജോസ് സി.പി.എ., വർഗീസ് സാമുവൽ എന്നിവർ വിവിധ പദ്ധതികൾ ഏകോപിപ്പിച്ച് പ്രവർത്തനത്തിനു നേതൃത്വം നൽകുന്നു.
Report കുര്യൻ ഫിലിപ്പ്







Leave a comment