മിനസോട്ട: മിനസോട്ട മലയാളി അസോസിയേഷന്റെ പുതിയ പ്രസിഡന്റായി ആശ മാത്യു ചുമതലയേറ്റു. പുതുവത്സരത്തോടനുബന്ധിച്ച് നടന്ന ഔദ്യോഗിക ചടങ്ങിലാണ് പുതിയ ഭരണസമിതി സംഘടനയുടെ ചുമതലയേറ്റെടുത്തത്.
അമേരിക്കയിലെ മലയാളി സമൂഹത്തിനിടയിൽ ശ്രദ്ധേയമായ നിരവധി നേതൃസ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തിയാണ് ആശ മാത്യു. കേരള അസോസിയേഷൻ ഓഫ് ഒഹായോയുടെ മുൻ പ്രസിഡന്റായ അവർ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഭാരവാഹിയായും (IPCNA), ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (FOMAA)
വിവിധ ദേശീയതലത്തിലുള്ള നേതൃസ്ഥാനങ്ങളിലും നിലവിൽ സജീവമാണ്.
നൈപുണ്യവും മികവും ഒത്തുചേരുന്ന പുതിയ ഭരണസമിതി:
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗത്ഭരായ വ്യക്തികളാണ് ഇത്തവണ MMA ഭരണസമിതിയിലുള്ളത്. അസോസിയേഷന്റെ വളർച്ചയ്ക്കും അംഗങ്ങളുടെ ക്ഷേമത്തിനുമായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതികൾ നടപ്പിലാക്കാൻ ഈ പുതിയ ടീം സജ്ജമാണെന്ന് പ്രസിഡന്റ് അറിയിച്ചു.
പുതിയ ഭാരവാഹികൾ:
• പ്രസിഡന്റ്: ആശ മാത്യു
• വൈസ് പ്രസിഡന്റ്: ദീപക് സുബ്രഹ്മണ്യൻ
• സെക്രട്ടറി: രഞ്ജിനി ഗോപിനാഥൻ
• ട്രഷറർ: നിധി ഡെന്നിസ്
• ജോയിന്റ് സെക്രട്ടറി: നിമിത മുകുന്ദൻ
• ഡയറക്ടർ ഓഫ് ‘മിത്ര’: ജിൽബി സുഭാഷ്
• ഡയറക്ടർ ഓഫ് യൂത്ത്: നേഹ ശ്യാം ആറംകുനി
• ഡയറക്ടർ ഓഫ് മെമ്പർഷിപ്പ്: ജെനു എലിസബത്ത്
• ഡയറക്ടർ ഓഫ് ഔട്ട്‌റീച്ച്: സുജിത വാസുദേവൻ
• ഡയറക്ടർ അറ്റ് ലാർജ് (ഡിജിറ്റൽ സൊല്യൂഷൻസ്): ഉദയ് ശങ്കർ
• ഡയറക്ടർ അറ്റ് ലാർജ് (ലോജിസ്റ്റിക്സ്): ജസ്റ്റിൻ ജെയിംസ്
• ഡയറക്ടർ അറ്റ് ലാർജ് (ടാലന്റ് മാനേജ്‌മെന്റ്): ഭവ്യ പത്മനാഭൻ
• എക്സ് ഒഫീഷ്യോ: അബ്ദുൾ ഹംസ

ചുമതലയേൽക്കുന്ന വേളയിൽ, സംഘടനയെ കെട്ടിപ്പടുത്ത മുൻകാല നേതാക്കളെയും സന്നദ്ധപ്രവർത്തകരെയും പുതിയ ഭരണസമിതി നന്ദിപൂർവ്വം സ്മരിച്ചു. സ്ഥാപകർ മുതൽ നാളിതുവരെയുള്ളവർ നൽകിയ സംഭാവനകളാണ് ഇന്നത്തെ സുശക്തമായ ഈ കൂട്ടായ്മയുടെ അടിസ്ഥാനമെന്ന് പുതിയ നേതൃത്വം വിലയിരുത്തി.
അംഗങ്ങൾക്കിടയിൽ ഊഷ്മളമായ ബന്ധങ്ങൾ നിലനിർത്തുന്ന പാരമ്പര്യം തുടരാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്നും, എല്ലാവരെയും ഒന്നിപ്പിച്ച് സംഘടനയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും പ്രസിഡന്റ് ആശ മാത്യു അറിയിച്ചു. പുതിയ പ്രവർത്തന വർഷത്തിൽ എല്ലാവരുടെയും സഹകരണവും അനുഗ്രഹവും അവർ അഭ്യർത്ഥിച്ചു.







Leave a comment