അമേരിക്കൻ വാർത്ത

എഫ്.സി.സി ഡാളസ് ‘വെടിക്കെട്ട് കപ്പ്’ വാര്‍ഷിക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ആവേശപ്പോരാട്ടത്തിനൊടുവില്‍ വിജയികളെ പ്രഖ്യാപിച്ചു

കരോള്‍ട്ടന്‍ / ടെക്സാസ് :  ഡാളസിലെ  പ്രമുഖ മലയാളി ഫുട്‌ബോള്‍ ക്ലബ്ബായ എഫ്.സി.സി ഡാളസ്, കരോള്‍ട്ടന്‍  (FCC Dallas) സംഘടിപ്പിച്ച വാര്‍ഷിക ഇന്റേണല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആവേശകരമായി സമാപിച്ചു.

ക്ലബ് അംഗങ്ങള്‍ക്കിടയില്‍ സൗഹൃദവും, കായികക്ഷമതയും ഒപ്പം പുതിയ കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക  എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് താരങ്ങള്‍ കാഴ്ചവെച്ചത്.

ക്ലബ്ബ് അംഗങ്ങളെ വിവിധ ടീമുകളായി തിരിച്ചുള്ള മത്സരത്തില്‍ ആബേല്‍ ബിജു ജേക്കബ്, നെവിന്‍ പുത്തന്‍പുരക്കല്‍ , ഡിംപു ജോണ്‍, അരുണ്‍ ബേസില്‍ വര്‍ഗീസ് , മനു ഗോവിന്ദ് മോഹന്‍, പ്രശാന്ത് ബാലകൃഷ്ണന്‍  എന്നിവര്‍ ടീം ക്യാപ്റ്റന്മാരായി നേതൃത്വം നല്‍കി. പരിക്കിനെപ്പോലും അവഗണിച്ച് ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ എത്തിയ ക്യാപ്റ്റന്മാരുടെ സാന്നിധ്യം ടൂര്‍ണമെന്റിലുടനീളം വലിയ ആവേശം പകര്‍ന്നു.

അഗസ്റ്റിന്‍ മാണി, സബിന്‍ സെബാസ്‌ററ്യന്‍, പോള്‍ സാബു എന്നിവരായിരുന്നു  കോര്‍ഡിനേറ്ററുമാരായി പ്രവര്‍ത്തിച്ചു ടൂര്‍ണമെന്റ്  വിജയകരമാക്കിയത്.  

ജോജോ കോട്ടക്കല്‍ (സിഇഒ, ജോജോ കാര്‍  റിപ്പയര്‍ ) ടൂര്‍ണമെന്റിന്റെ മെഗാ സ്‌പോണ്‍സര്‍ ആയിരുന്നു.

  ആശിഷ് തെക്കേടം (എഫ്‌സിസി പ്രസിഡന്റ്‌റ്), അഖില്‍ രാധാകൃഷ്ണന്‍ (സെക്ടട്ടറി) എന്നിവരാണ് സംഘടനക്കു നേതൃത്വം നല്‍കുന്നത്. റൂബന്‍ കടന്തോട്ട് മത്സരങ്ങള്‍ നിയന്ത്രിച്ചു.

മത്സരത്തിനൊടുവില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. ആശിഷ് തെക്കേടം, വിനോദ് ചാക്കോ, അഗസ്റ്റിന്‍ മാണി , സബിന്‍ സെബാസ്‌ററ്യന്‍, ശ്യാം മുളക്കല്‍, അനൂപ് തോമസ്,  പോള്‍ സാബു,  പ്രദീപ് ഫിലിപ്പ്  തുടങ്ങിയവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് ട്രോഫികള്‍ കൈമാറി.

പുരസ്‌കാര ജേതാക്കള്‍:
മോസ്റ്റ് വാല്യൂബിള്‍ പ്ലെയര്‍ (MVP): നെയ്തന്‍ മനോജ് പൗലോസ്
മികച്ച ഡിഫന്‍ഡര്‍: ഡിംപു ജോണ്‍
മികച്ച ഗോള്‍കീപ്പര്‍: ഗ്രെഗ് വാഴച്ചിറ
ടോപ്പ് സ്‌കോറര്‍: ജോഷ്വ മാത്യു

ക്ലബ് അംഗങ്ങള്‍ക്കിടയിലെ ഐക്യവും സ്‌പോര്‍ട്‌സ്മാന്‍സ്പിരിറ്റും വിളിച്ചോതുന്നതായിരുന്നു ഈ ടൂര്‍ണമെന്റെന്ന് എഫ്.സി.സി പ്രസിഡന്റ് ആശിഷ്  അറിയിച്ചു. വരും വര്‍ഷങ്ങളിലും ഇത്തരം മത്സരങ്ങള്‍ തുടരുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

Report മാര്‍ട്ടിന്‍ വിലങ്ങോലില്‍

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തകേരള വാർത്ത

ചാരിറ്റി സഹായങ്ങള്‍ ഒട്ടനവധി വിതരണം ചെയ്ത് ഫോമാ കേരളാ കണ്‍വന്‍ഷന്‍ 2026 മാതൃകയായി

കോട്ടയം: വേദിയിലും സദസിലും സമൂഹത്തിന്റെ പരിഛേദം സാന്നിധ്യമറിയിച്ച പ്രൗഢഗംഭീരമായ നിമിഷത്തില്‍ അമേരിക്കന്‍ മലയാളികളുടെ അനുഗ്രഹീത ഫെഡറേഷനായ...

അമേരിക്കൻ വാർത്ത

മിഷിഗണിലെ ഹാംട്രാക്ക് നഗരത്തിലെ തെരുവിന് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി അന്തരിച്ച ബീഗം ഖാലിദ സിയയുടെ പേര് നൽകി

വാഷിംഗ്‌ടൺ: അമേരിക്കയിലെ പ്രശസ്‌ത നഗരത്തിലെ തെരുവിന് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി അന്തരിച്ച ബീഗം ഖാലിദ സിയയുടെ...

അമേരിക്കൻ വാർത്ത

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA) അറ്റ്‌ലാന്റാ ചാപ്റ്ററിനു പുതിയ നേതൃത്വം

അറ്റ്‌ലാന്റ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA) അറ്റ്‌ലാന്റാ ചാപ്റ്ററിന്റെ അടുത്ത രണ്ടു...