അമേരിക്കൻ വാർത്ത

മന്ത്ര ബോസ്റ്റൺ റീജിയണൽ വൈസ് പ്രസിഡന്റായി ശിവ പ്രകാശ് ചുമതലയേറ്റു

ബോസ്റ്റൺ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായ ശിവ പ്രകാശ്, മന്ത്ര  (Malayalee Association of North American Hindus) ബോസ്റ്റൺ റീജിയണൽ വൈസ് പ്രസിഡന്റായി ചുമതലയേറ്റതായി സംഘടന ഔദ്യോഗികമായി അറിയിച്ചു.

2015-ൽ  കേരളം അസോസിയേഷൻ ഓഫ് ന്യൂ ഇംഗ്ലണ്ട് (KANE) പ്രസിഡന്റായി സേവനം അനുഷ്ഠിച്ച ശിവ പ്രകാശ്, സംഘടനയുടെ വളർച്ചക്കും പ്രവർത്തനമികവിനും ശ്രദ്ധേയമായ നേതൃത്വം നൽകിയ വ്യക്തിയായിരുന്നു. തുടർന്ന് നിരവധി വർഷങ്ങളിലായി ട്രഷറർ, സെക്രട്ടറി, ബോർഡ് മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചുകൊണ്ട് സമ്പന്നമായ സംഘടനാനുഭവം അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്.

കഴിഞ്ഞ ആറു വർഷമായി ബോസ്റ്റണിലെ Department of Veterans Affairs-ൽ ബയോ മെഡിക്കൽ എഞ്ചിനീയറിംഗ് മാനേജർ  ആയി സേവനം ചെയ്യുന്ന ശിവ പ്രകാശ്,   പ്രൊഫഷണൽ രംഗത്തും പ്രതിബദ്ധതയും കാര്യക്ഷമതയും തെളിയിച്ച വ്യക്തിയാണ്.

ഭാര്യയും രണ്ട് മക്കളുമായി ബോസ്റ്റണിലെ Natick Town-ൽ താമസിക്കുന്ന ശിവ പ്രകാശ്, തൃശൂർ ജില്ലയിലെ കുന്നംകുളം സ്വദേശിയാണ്.

ബോസ്റ്റൺ മേഖലയിലെ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ നേതൃപാടവവും സേവനമനോഭാവവും നിർണായകമാകുമെന്ന് മന്ത്ര എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...