കേരള വാർത്തപ്രധാന വാർത്ത

മന്ത്രി വീണാജോർജിന് കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

കണ്ണൂർ: തിരുവനന്തപുരത്തേക്ക് മടങ്ങാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ആരോഗ്യമന്ത്രി വീണാജോർജിന് കെ.എസ്.യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്ക്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ രാത്രി ഒൻപതു മണിയോടെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.നെക്ക് സപ്പോർട്ട് ബെൽറ്റ് ധരിച്ച നിലയിൽ ചികിത്സയിൽ തുടരുകയാണ്.

കഴുത്തിനേറ്റ ക്ഷതം പരിശോധിക്കാൻ മെഡിക്കൽ ബോർഡ് എം. ആർ.ഐ. സ്‌കാനിംഗ് നിർദേശിച്ചു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് മന്ത്രി വീണാജോർജിന് കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. വീണാ ജോർജിനെ മാരകായുധം ഉപയോഗിച്ച് വധിക്കാൻശ്രമിച്ചെന്നാണ് എഫ്.ഐ.ആർ. ആയുധം ഉപയോഗിച്ച് കഴുത്തിൽ ആക്രമിച്ചെന്നും പ്രതിഷേധക്കാർ മന്ത്രിയെ കൊല്ലെടാ എന്ന ആക്രോശിച്ച് കൊണ്ടെത്തി എന്ന് എഫ്.ഐ.ആറിൽ പറയുന്നു. 11 വകുപ്പുകൾ പ്രകാരം അഞ്ചുപേരെ പ്രതി ചേർത്താണ് റെയിൽവേ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഭാരതീയ ന്യായസംഹിതയിലെ 9 വകുപ്പുകൾക്ക് പുറമേ റെയിൽവേ ആക്ട് പ്രകാരം രണ്ട് വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. മന്ത്രീ വീണാ ജോർജിന്റെ ഗൺമാൻ അഭിലാഷ് എം.എസിന്റെ പരാതിയിലാണ് റെയിൽവേ പൊലീസ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരത്തേക്ക് മടങ്ങാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ആരോഗ്യമന്ത്രി വീണാജോർജിന് കെ.എസ്.യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് കഴുത്തിന് പരിക്കേറ്റത്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ രാത്രി ഒൻപതു മണിയോടെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.നെക്ക് സപ്പോർട്ട് ബെൽറ്റ് ധരിച്ച നിലയിൽ ചികിത്സയിൽ തുടരുകയാണ്. കഴുത്തിനേറ്റ ക്ഷതം പരിശോധിക്കാൻ മെഡിക്കൽ ബോർഡ് എം. ആർ.ഐ. സ്‌കാനിംഗ് നിർദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയ ൻ ജില്ലാ ആശുപത്രിയിൽ മന്ത്രിയെ സന്ദർശിച്ചിരുന്നു.

മന്ത്രിയെ ആക്രമിച്ചെന്ന കേസിൽ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം സി അതുൽ, ജില്ലാ ട്രഷറർ അക്ഷയ് മാട്ടൂൽ, സി.എച്ച് മുബാസ്, ബിഥുൽ ബാലൻ മുഹമ്മദ് യാസീൻ, എന്നിവരെ അറസ്റ്റുചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുലിന്റെ നേതൃത്വത്തിൽ അഞ്ചോളം പ്രവർത്തകർ യാത്രക്കാർ എന്ന ഭാവേന ഒന്നാം പ്ളാറ്റ്ഫോമിൽ നിലയുറപ്പിച്ചിരുന്നു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിച്ച് സഞ്ചാരി; ദൃശ്യങ്ങൾ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി

ലണ്ടൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി. ബഹിരാകാശ...

ആനുകാലികംപ്രധാന വാർത്ത

പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കാൻ ഒരുങ്ങി ആർബിഐ; വരുന്നത് 100 കോടി വീതം കറൻസികൾ

ന്യൂഡൽഹി: പ്ലാസ്റ്റിക് കറൻസി നോട്ടുകൾ പരീക്ഷിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ആദ്യ ഘട്ടത്തിൽ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 80 കേസുകളിലായി 83 പേര്‍...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ജീവിത പങ്കാളിയെ വേണോ? പിങ്ക് ബാസ്‌ക്കറ്റ് കയ്യിലെടുത്ത് സൂപ്പർ മാർക്കറ്റിലേക്ക് വിട്ടോ; പുതിയ ട്രെൻഡ് ചർച്ചയാകുന്നു

ഇക്കാലത്ത് പ്രണയ ബന്ധങ്ങൾ കണ്ടെത്തുന്നത് വളരെ സങ്കീർണ്ണമായി മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് ഡേറ്റിംഗ് ആപ്പുകൾ ഇന്ന് പ്രചാരത്തിലുണ്ടെങ്കിലും...