കേരള വാർത്ത

മുന്‍ ഡിജിപിയും തിരുവനന്തപുരം കൗണ്‍സിലറുമായ ആര്‍. ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരം: മുന്‍ ഡിജിപിയും നിലവില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ ആര്‍. ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. പീഡനക്കേസ് ഇരകളുടെ പേരും മറ്റ് വിവരങ്ങളും യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയ സംഭവത്തിലാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 3 കോടതിയുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തത്.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സിവില്‍ റൈറ്റ്‌സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറി ആര്‍. ജയചന്ദ്രന്‍ നല്‍കിയ പരാതിയിലാണ് കോടതി നടപടിക്ക് ഉത്തരവിട്ടത്. നിരവധി പീഡന കേസുകളിലെ പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കമുള്ള ഇരകളുടെ പേരും മറ്റ് വിശദാംശങ്ങളും ശ്രീലേഖ പരസ്യമാക്കിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ഡല്‍ഹി നിര്‍ഭയ കേസ്, കിളിരൂര്‍-കവിയൂര്‍ കേസുകള്‍, ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനില്‍ വച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കേസ്, പെരുമ്പാവൂര്‍ പീഡന കേസ് എന്നിവയുള്‍പ്പെടെയുള്ള കേസുകളിലെ വിവരങ്ങള്‍ പരാമര്‍ശിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ വിഷയത്തില്‍ ആര്‍. ജയചന്ദ്രന്‍ നേരത്തെ തിരുവനന്തപുരം മ്യൂസിയം പോലീസിനെ സമീപിച്ചിരുന്നെങ്കിലും, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. മുന്‍ ഡിജിപി ആയിരുന്ന ശ്രീലേഖയുടെ ശക്തമായ സ്വാധീനം മൂലമാണ് പോലീസ് നടപടി സ്വീകരിക്കാതിരുന്നതെന്നും പരാതിയില്‍ ആരോപണമുണ്ട്.

ഇരകളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ നിര്‍ണായകമായ പോക്‌സോ നിയമത്തിന്റെ ലംഘനം നടന്നോ എന്ന വിഷയത്തില്‍ ഈ കേസ് നിയമപരമായ തുടര്‍നടപടികളിലേക്ക് കടക്കും.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...