അമേരിക്കൻ വാർത്ത

ഫോമാ സെൻട്രൽ റീജിയൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി എയർ ബെഡുകൾ സംഭാവന ചെയ്തു

ചിക്കാഗോ :ജനുവരിയിൽ നടന്ന കേരളാ കൺവെൻഷന്റെ ഭാഗമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയ ഫോമാ സെൻട്രൽ റീജിയൻ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കൂടുതൽ സഹായങ്ങൾ അർഹരായവർക്ക് നൽകിയതായി ഫോമാ റീജിയണൽ വൈസ് പ്രസിഡണ്ട് ജോൺസൻ കണ്ണൂക്കാടൻ അറിയിച്ചു .

കേരളം കൺവെൻഷനോടനുബന്ധിച്ച് നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയ സെൻട്രൽ റീജിയൻ ഏറ്റവും ഒടുവിൽ ,തൃശൂരിൽ പ്രവർത്തിക്കുന്ന ”അമ്മ ‘ എന്ന വയോജന മന്ദിരത്തിന് 25 എയർ ബെഡുകൾ നൽകി മറ്റു സംഘടനകൾക്ക് തന്നെ മാതൃകയായി .
102 അന്തേവാസികൾ ഉള്ള ഈ മന്ദിരത്തിന് വീൽ ഷെയറുകൾ ഉൾപ്പെടെ നിരവധി സഹായങ്ങൾ മുൻപും സെൻട്രൽ റീജിയൻ നൽകിയിട്ടുണ്ടെന്ന് ശ്രീ ജോൺസൻ കണ്ണൂക്കാടൻ അറിയിച്ചു .

ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് എല്ലാ പിന്തുണയും നൽകുന്ന ചിക്കാഗോ മലയാളി സമൂഹത്തിന് ജോൺസൻ കണ്ണൂക്കാടൻ നന്ദി രേഖപ്പെടുത്തി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...