കേരള വാർത്ത

അ​ത്യാ​ഹി​ത​ങ്ങ​ളി​ൽ ഇ​നി എ​ഐ കാ​വ​ൽ; പു​തു പ​രീ​ക്ഷ​ണ​വു​മാ​യി രാ​ജ​ഗി​രി ആ​ശു​പ​ത്രി

കൊ​ച്ചി: അ​ത്യാ​ഹി​ത ഘ​ട്ട​ങ്ങ​ളി​ൽ രോ​ഗി​ക​ൾ​ക്ക് വി​ദ​ഗ്ധ പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കാ​ൻ എ​ഐ ആം​ബു​ല​ൻ​സ് സം​വി​ധാ​ന​വു​മാ​യി രാ​ജ​ഗി​രി ആ​ശു​പ​ത്രി. പു​തി​യ പ​ദ്ധ​തി മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി പോ​ൾ ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ത്യാ​ധൂ​നി​ക എ.​ഐ ഗ​വേ​ൺ​ഡ് ആം​ബു​ല​ൻ​സ് സം​വി​ധാ​ന​മു​ള​ള കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ആ​ശു​പ​ത്രി​യാ​ണ് രാ​ജ​ഗി​രി.

യു​എ​സ് ആ​സ്ഥാ​ന​മാ​യു​ള്ള സോ​ഫ്റ്റ്‌​വ​യ​ർ ക​മ്പ​നി​യാ​യ ഏ​റ്റി​യാ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ആം​ബു​ല​ൻ​സ് സ​ജീ​ക​രി​ച്ച​ത്. രോ​ഗി​യെ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റു​ന്ന​ത് മു​ത​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​ത് വ​രെ​യു​ള്ള ഓ​രോ നി​മി​ഷ​വും വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ നേ​രി​ട്ടു​ള്ള നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​ണ് പു​തി​യ സം​വി​ധാ​നം.

ആം​ബു​ല​ൻ​സി​ലെ അ​ത്യാ​ധു​നി​ക എ​ഐ അ​ൽ​ഗോ​രി​ത​വും ടു-​വേ വീ​ഡി​യോ ക്യാ​മ​റ​ക​ളും വ​ഴി രോ​ഗി​യു​ടെ ഹൃ​ദ​യ​മി​ടി​പ്പ്, ര​ക്ത​സ​മ്മ​ർ​ദ്ദം, ഓ​ക്സി​ജ​ൻ​നി​ല തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ത​ത്സ​മ​യം ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ സ്ക്രീ​നി​ൽ ല​ഭ്യ​മാ​കും. രോ​ഗി ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ആ​രോ​ഗ്യ​നി​ല കൃ​ത്യ​മാ​യി വി​ശ​ക​ല​നം ചെ​യ്യാ​നും ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും ചി​കി​ത്സാ നി​ർ​ദ്ദേ​ശ​ങ്ങ​ളും ആം​ബു​ല​ൻ​സി​ലെ മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന് ന​ൽ​കാ​നും ഡോ​ക്ട​ർ​മാ​ർ​ക്ക് സാ​ധി​ക്കും.

ആം​ബു​ല​ൻ​സി​നു​ള്ളി​ലെ സ​മ​യം ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള നി​ർ​ണാ​യ​ക ചി​കി​ത്സാ സ​മ​യ​മാ​ക്കി മാ​റ്റാ​ൻ എ​ഐ സം​വി​ധാ​നം സ​ഹാ​യി​ക്കു​മെ​ന്ന് രാ​ജ​ഗി​രി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ​സ​ൺ വാ​ഴ​പ്പി​ള്ളി പ​റ​ഞ്ഞു.

ഏ​റ്റി​യാ​ൻ എ​ഐ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​വ​സ​ന്ത് ബെ​താ​ല, ടെ​ലി​മെ​ഡി​സി​ൻ സ​ർ​വീ​സ് ഡെ​പ്യൂ​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ​വി​ൻ ദേ​വ​സ്യ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​സ​ണ്ണി പി. ​ഓ​ര​ത്തേ​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഏ​റ്റി​യാ​ൻ സ്ഥാ​പ​ക​നും, സി​ഇ​ഒ​യു​മാ​യ ശ്രീ​നി​വാ​സ് സ​ർ​ദാ​ർ ഓ​ൺ​ലൈ​ൻ വ​ഴി പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ബി​സി​ന​സ് ക്ലാ​സ് ബ​സ് അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ബി​സി​ന​സ് ക്ലാ​സ് ബ​സ് അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങും. വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന് സ​മാ​ന​മാ​യി ശു​ചി​മു​റി​യും...

കേരള വാർത്തപ്രധാന വാർത്ത

തൃശൂർ പൂരം കൊടിയേറ്റ് ഏപ്രിൽ 20ന്: പൂരം 26ന്; സാംപിൾ വെടിക്കെട്ട് 24ന്

തൃശൂർ: കാഴ്ചയുടെയും കേൾവിയുടെയും വിസ്മയക്കാഴ്ചകൾ സമ്മാനിക്കുന്ന തൃശൂർ പൂരത്തിനു 20ന് കൊടിയേറ്റ്. പൂരത്തിന്റെ പ്രധാന പങ്കാളികളായ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഡെന്റൽ കോളജ് വിദ്യാർഥി നിതിൻരാജിന്‍റെ മരണം: ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് നടത്തിപ്പുകാരെ നോയിഡയിൽനിന്ന് പിടികൂടി

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻരാജിന്‍റെ മരണത്തിൽ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവർ പിടിയിൽ. ഉത്തർപ്രദേശ്...

കേരള വാർത്തപ്രധാന വാർത്ത

കെആർഎൽസിബിസി വനിതാ കമ്മീഷൻ നേതൃസമ്മേളനം

കൊ​​​ച്ചി: എ​​​ട്ടാ​​​മ​​​ത് കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​ബി​​​സി വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ വാ​​​ർ​​​ഷി​​​ക നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം (സ​​​മ​​​ന്വ​​​യ-2026) വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ....