കേരള വാർത്തകൗതുകങ്ങൾസിനിമ

പൃഥ്വിരാജിന്റെ ഇംഗ്ലീഷിൽ മല്ലികാ സുകുമാരൻ; കൈയടിച്ച് ആരാധകർ

താരസംഘടനയായ അമ്മയിൽനിന്ന് രാജി വച്ചതിന് തൊട്ടുപിന്നാലെ സംഘടനയുടെ പ്രവർത്തനങ്ങളെയും നിലപാടുകളെയും രൂക്ഷമായി വിമർശിച്ച് മുതിർന്ന നടി മല്ലികാ സുകുമാരൻ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ വിമർശനം. ഇംഗ്ലീഷ് ഭാഷയിലാണ് താരം കുറിപ്പ് പങ്കുവച്ചത്.

കേരള സർക്കാരിന്റെ ബഡ്‌ജറ്റ് തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ ‘അമ്മ’ എങ്ങനെയാണ് പ്രവർത്തിക്കേണ്ടിയിരുന്നതെന്ന് വിശദീകരിക്കുന്നതാണ് കുറിപ്പ്. എന്നാൽ, വളരെ മികച്ച ഭാഷയിൽ എഴുതിയിരിക്കുന്ന കുറിപ്പ് മകൻ പൃഥ്വിരാജ് സുകുമാരൻ തയ്യാറാക്കി നൽകിയതാണെന്നാണ് ആരാധകർ ചർച്ച ചെയ്യുന്നത്.

മുൻകാലങ്ങളിൽ പൃഥ്വിരാജ് നൽകിയ അഭിമുഖങ്ങളിൽ നടത്തിയിട്ടുള്ള പ്രസ്‌താവനകളിൽ ഉപയോഗിച്ചിട്ടുള്ള അതേ ഭാഷാ ശൈലിതന്നെയാണ് മല്ലികാ സുകുമാരന്റെ കുറിപ്പിലും പ്രകടമാകുന്നതെന്നാണ് ആരാധകർ പറയുന്നത്. ബഡ്‌ജറ്റിലെ പ്രഖ്യാപനങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് സിനിമാ മേഖലയെ മെച്ചപ്പെടുത്തുന്നതിന് കൃത്യമായ നിർദേശങ്ങൾ മുന്നോട്ട് വയ്‌ക്കുന്ന കുറിപ്പ് വലിയ കൈയ്യടികളോടൊണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

അമ്മയ്‌ക്ക് ഒരു സുവർണ്ണാവസരമുണ്ടായിരുന്നെന്നും പക്ഷേ അത് വളർച്ചയ്‌ക്കുപകരം പരദൂഷണമാണ് തിരഞ്ഞെടുത്തതെന്നാണ് മല്ലികാ സുകുമാരൻ സോഷ്യൽ മീഡിയയിൽ എഴുതിയത്. മലയാളസിനിമ 75 വർഷമായി കാത്തിരുന്ന കാര്യമാണ് ഈ ബഡ്‌ജറ്റിലൂടെ യാഥാർത്ഥ്യമായിരിക്കുന്നതെന്നും മല്ലികാ സുകുമാരൻ പറയുന്നു.

ബജറ്റിൽ സിനിമാമേഖലയ്‌ക്ക് വ്യവസായ പദവി പ്രഖ്യാപിച്ച സാഹചര്യത്തിൽ വികസനകാര്യങ്ങൾ ചർച്ചചെയ്യുന്നതിന് പകരം വ്യക്തിപരമായ പ്രശ്‌നങ്ങളും തമ്മിത്തല്ലുമാണ് അമ്മയിൽ നടന്നതെന്നും മല്ലികാ സുകുമാരൻ കുറ്റപ്പെടുത്തി. വ്യവസായ പദവി എന്നത് ഒരു ട്രോഫിയല്ലെന്നും അതൊരു ഉത്തരവാദിത്തമാണെന്നും മല്ലികാ സുകുമാരൻ കുറിച്ചു.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...