കേരള വാർത്തപ്രധാന വാർത്ത

ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കരുത്: മദ്യനയത്തിനെതിരെ മലങ്കര സഭ

കോട്ടയം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് നിർദേശത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ലഹരിക്ക് വീര്യം കുറഞ്ഞതെന്നോ കൂടിയതെന്നോ ഉള്ള വ്യത്യാസമില്ലെന്നും എല്ലാ ലഹരിയും വിഷമാണെന്നുമാണ് സഭയുടെ നിലപാട്. ചെറിയ ലഹരി മിഠായികളിൽ നിന്ന് തുടങ്ങി കുട്ടികൾ പിന്നീട് മാരകമായ മയക്കുമരുന്നുകളുടെ പിടിയിലാകുന്ന സാഹചര്യം നിലവിലുണ്ടെന്നും, വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കിയാൽ യുവാക്കൾ മാരക ലഹരി തേടി പോകില്ലെന്ന വാദം യുക്തിരഹിതമാണെന്നും സഭ വ്യക്തമാക്കി.

ജനങ്ങൾക്ക് നന്മ ചെയ്യാനാണ് സർക്കാർ അധികാരത്തിലിരിക്കുന്നത് അല്ലാതെ അവരെ ലഹരിയുടെ അടിമയാക്കാനല്ലെന്ന് സഭ സർക്കാരിനെ ഓർമ്മിപ്പിച്ചു. സ്ത്രീകളുടെ സൗജന്യ യാത്ര, വയോജന വകുപ്പ് തുടങ്ങിയ മാതൃകാപരമായ തീരുമാനങ്ങൾ എടുത്ത സർക്കാരിൽ നിന്ന് ജനക്ഷേമകരമായ നയങ്ങളാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്നും മദ്യനയത്തിലെ ഈ തെറ്റ് സർക്കാർ തിരുത്തുമെന്നാണ് കരുതുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. ഈ വിഷയത്തിൽ വി.എം. സുധീരനെപ്പോലുള്ളവർ തിരുത്തൽ ശക്തിയായി നിലകൊള്ളുന്നതിനെ സഭ സ്വാഗതം ചെയ്തു. ഏത് സർക്കാർ വന്നാലും ലഹരിക്കെതിരായ സഭയുടെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...