ആനുകാലികംകൗതുകങ്ങൾസിനിമ

ഉയിർ : റോഷൻ മാത്യു നായകനാകുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ

ഥാർഥ സംഭവങ്ങളെ ആസ്പദമാക്കി എം. പത്മകുമാർ ഒരുക്കുന്ന ‘ഉയിർ’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളുടെ പട്ടികയിലേക്ക് ചേർക്കാവുന്ന രീതിയിലാണ് അണിയറപ്രവർത്തകർ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ അൻഷാദ് എസ്. ആണ് തയ്യാറാക്കിയിരിക്കുന്നത്.

കൊടുവള്ളി ഭാഗത്തെ പൊട്ടക്കിണറ്റിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നതിലൂടെയാണ് ട്രെയിലറിന്റെ തുടക്കം. തുടർന്ന് നടക്കുന്ന ഉദ്വേഗഭരിതമായ പോലീസ് അന്വേഷണമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം എന്ന് ട്രെയിലർ സൂചന നൽകുന്നു. സസ്‌പെൻസും ക്രൈം ഇൻവെസ്റ്റിഗേഷൻ പശ്ചാത്തലവും നൽകുന്ന ട്രെയിലർ പ്രേക്ഷകരിൽ വലിയ ആകാംഷയാണ് ജനിപ്പിക്കുന്നത്.

നിഖിൽ കെ. മേനോൻ, ഷാജി മാറാട് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ടെലിവിഷൻ രംഗത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഗായകനും നടനുമായ നിഖിൽ കെ. മേനോനും, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ‘ഇല വീഴാ പൂഞ്ചിറ’ എന്ന ചിത്രത്തിന്റെ സഹ എഴുത്തുകാരനും യഥാർഥ പോലീസ് ഉദ്യോഗസ്ഥനുമായ ഷാജി മാറാടും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. യഥാർഥ ഉദ്യോഗസ്ഥന്റെ അനുഭവങ്ങളും സിനിമാറ്റിക് ശൈലിയും ചേരുന്ന തിരക്കഥ ചിത്രത്തിന് കൂടുതൽ തനിമ നൽകുന്നു.

റോഷൻ മാത്യുവിനൊപ്പം നടൻ ബൈജു സന്തോഷ് ചിത്രത്തിൽ ഒരു മുഴുനീള പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവരെ കൂടാതെ വിനീത് തട്ടിൽ, ദിവ്യ എം. നായർ, സന്തോഷ് ത്രിവിക്രമൻ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, വിനോദ് സാഗർ, അതുല്യ ചന്ദ്ര, ശ്രുതി മേനോൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാള നടീനടന്മാർക്ക് പുറമെ ബോളിവുഡിലെ പ്രമുഖ അഭിനേതാക്കളായ സയാമി ഖേർ, മഹേഷ് ഷെട്ടി എന്നിവരും ചിത്രത്തിൽ നിർണ്ണായക അതിഥി വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയുമുണ്ട്. കൂർഗ്ഗ്, തലശ്ശേരി, പാലക്കാട്, കൊച്ചി, മുംബൈ എന്നിങ്ങനെ അഞ്ച് വ്യത്യസ്തമായ ലൊക്കേഷനുകളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

പൊറിഞ്ചു മറിയം ജോസ്, ഗരുഡൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ക്യാമറ ചലിപ്പിച്ച് ശ്രദ്ധേയനായ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ‘ഉയിരി’ന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. മണികണ്ഠൻ അയ്യപ്പ സംഗീതവും പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്യുമ്പോൾ, മുതിർന്ന ചിത്രസംയോജകൻ രഞ്ജൻ എബ്രഹാം എഡിറ്റിങ് നിർവ്വഹിക്കുന്നു. വരികൾ ഒരുക്കിയിരിക്കുന്നത് ഷിബു ചക്രവർത്തി, സന്തോഷ് വർമ്മ എന്നിവരാണ്.

പ്രൊഡക്ഷൻ ഡിസൈൻ സാബുറാം, പ്രൊമോ സോങ്ങ് ചാൾസ് നസ്രേത്ത്, മേയ്ക്കപ്പ് പി.വി. ശങ്കർ, കോസ്റ്റ്യൂം ഡിസൈൻ ആയിഷ ഷഫീർ സെയ്ത്, സ്റ്റണ്ട്‌സ് തവസി രാജ്, ക്രിയേറ്റീവ് ഹെഡ് നിഖിൽ കെ. മേനോൻ, സൗണ്ട് ഡിസൈൻ അരുൺ വർമ്മ, വി.എഫ്.എക്‌സ് ശരത് വിനു, വിഷ്വൽ പ്രൊമോഷൻസ് സ്നേക്ക്പ്ലാന്റ് എൽ.എ.പി, പി.ആർ.ഒ അപർണ ഗിരീഷ്.

Related Articles

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

ആനുകാലികം

കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD)...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...