ആനുകാലികം

കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD) സംയുക്തമായി നൽകുന്ന 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികളുടെ മികച്ച പഠനമികവിനെ പ്രോത്സാഹിപ്പിക്കുന്നതിനാണ് അവാർഡുകൾ നൽകുന്നത്.

വിഭാഗങ്ങളും അവാർഡ് തുകയും:

12-ാം ക്ലാസ് (SAT സ്കോർ അടിസ്ഥാനത്തിൽ):ഒന്നാം സമ്മാനം: $750,രണ്ടാം സമ്മാനം: $500,
8-ാം ക്ലാസ് (ഫൈനൽ ഗ്രേഡ് അടിസ്ഥാനത്തിൽ):ഒന്നാം സമ്മാനം: $350,രണ്ടാം സമ്മാനം: $250
5-ാം ക്ലാസ് (ഫൈനൽ ഗ്രേഡ് അടിസ്ഥാനത്തിൽ):ഒന്നാം സമ്മാനം: $300,രണ്ടാം സമ്മാനം: $200

2024, 2025 വർഷങ്ങളിൽ കേരള അസോസിയേഷൻ അല്ലെങ്കിൽ ICEC അംഗങ്ങളായവരുടെ മക്കൾക്ക് അപേക്ഷിക്കാം. DFW ഏരിയയിലേക്ക് അടുത്തിടെ താമസം മാറിയ പുതിയ അംഗങ്ങളുടെ മക്കൾക്കും അർഹതയുണ്ടായിരിക്കും.

2026 സെപ്റ്റംബർ 5-ന് നടക്കുന്ന ഓണം ആഘോഷ ചടങ്ങിൽ വെച്ച് വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്യും.

വിദ്യാർത്ഥികളുടെ റിപ്പോർട്ട് കാർഡിന്റെയോ SAT സ്കോറിന്റെയോ പകർപ്പ് 2026 ഓഗസ്റ്റ് 10-ന് മുൻപായി തപാൽ വഴിയോ ഇമെയിൽ വഴിയോ സമർപ്പിക്കേണ്ടതാണ്. വേഗത്തിലുള്ള നടപടികൾക്കായി ഇമെയിൽ അയക്കുന്നതാണ് ഉചിതം.

അപേക്ഷ അയക്കേണ്ട വിലാസം (E-mail): rumana14u@gmail.com
Mailing Address: 3821 BROADWAY BLVD, GARLAND TX 75043

കൂടുതൽ വിവരങ്ങൾക്ക്:

റുമാന സംജാദ് (Education Director-KAD): 215-514-7685,മാത്യു നൈനാൻ (President-ICEC): 214-478-6543,ഷിജു അബ്രഹാം (President-KAD): 214-929-3750,
തോമസ് ഈശോ (Secretary-ICEC): 214-478-6543,മൻജിത് കൈനിക്കര (Secretary-KAD): 972-679-8555

Related Articles

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

ആനുകാലികംപ്രധാന വാർത്ത

2029-ൽ ജയപരാജയം തീരുമാനിക്കുക ജെൻ-സി, സി.ജെ.പി-ക്ക് ലഭിച്ച പിന്തുണ കോൺഗ്രസിന് ലഭിച്ചില്ല: ശശി തരൂർ

മുംബൈ: നീറ്റ് ക്രമക്കേടിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി.) പ്രതിഷേധങ്ങൾക്ക് ലഭിച്ചതുപോലുള്ള വൻ ജനപിന്തുണ കോൺഗ്രസ്...