അമേരിക്കൻ വാർത്ത

പിതൃദിനം ഉത്സവദിനമാക്കി ബെൻസൻവിൽ ഇടവക

ഷിക്കാഗോ: ബെൻസൻവിൽ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ ഫാദേഴ്സ് ഡേ ആഘോഷപൂർവ്വം ആചരിച്ചു. രാവിലെ 10 മണിക്ക് അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയിൽ ഇടവക വികാരി ഫാ. അബ്രാഹം കളരിയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനയെത്തുടർന്ന് ഇടവകയിലെ എഴുപത്തഞ്ചു വയസിനു മുകളിൽ പ്രായമായ പിതാക്കന്മാരെ സവിശേഷമായി ആദരിച്ചു. തുടർന്ന് എല്ലാ പിതാക്കന്മാരെയും ആശീർവദിച്ച് പ്രാർത്ഥിച്ചു. ഇടവകയിലെ ഏറ്റവും മുതിർന്നപിതാക്കന്മാരെ പ്രതിനിധീകരിച്ച് ജേക്കബ്പുല്ലാപ്പള്ളിയെ പൊന്നാടയണിയിച്ച് വികാരി ഫാ. അബ്രാഹം കളരിയ്ക്കൽ ആദരിച്ചു.

തൃടർന്ന് ഹാളിൽവച്ച് പിതാക്കന്മാർക്കായി ആകർഷകങ്ങളായ മത്സരങ്ങളും ക്രമീകരിച്ചിരുന്നു. വിമെൻ മിനിസ്ട്രി ആണ് ഫാദേഴ്സ് ഡേയുടെ ക്രമീകരണങ്ങൾക്ക് പ്രധാനമായും നേതൃത്വം നൽകിയത്. പ്രിയ തേക്കനാട്ടിൻ്റെ നേതൃത്വത്തിലുള്ള വിമെൻസ് മിനിസ്ട്രി എല്ലാവർക്കും വിഭവസമൃദ്ധമായ ഹോംമെയ്ഡ് ഭക്ഷണവും ക്രമീകരിച്ചിരുന്നു. മനോഹരമായ രീതിയിൽ ഇന്നത്തെ ആഘോഷ ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിച്ച വിമൻസ് മിനിസ്ട്രിയ്ക്ക് ഇടവകസമൂഹത്തെപ്രതിനിധീകരിച്ച് ട്രസ്‌റ്റി കോർഡിനേറ്റർ തോമസ് കുന്നുമ്പുറം നന്ദിയർപ്പിച്ചു.

വിമൻസ് മിനിസ്ട്രിയ്ക്കൊപ്പം ഇടവകയുടെ ട്രസ്റ്റിമാരായ തോമസ് കുന്നുമ്പുറം, മത്തിയാസ് പുല്ലാപ്പള്ളിൽ, അബ്രാഹം അരീച്ചിറയിൽ, ജെയ്മോൻ പടിഞ്ഞാറേൽ, എബിൻ കുളത്തിൽ കരോട്ട് എന്നിവരും പരിപാടികളുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി.

  • Report ലിൻസ് താന്നിച്ചുവട്ടിൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...