അന്താരാഷ്ട്ര വാർത്തകായികം

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള മത്സരം ബഹിഷ്‌കരിക്കുന്നതില്‍ നിന്ന് പിന്മാറി പാകിസ്ഥാന്‍

ദുബായ്: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള മത്സരം ബഹിഷ്‌കരിക്കുന്നതില്‍ നിന്ന് പിന്മാറി പാകിസ്ഥാന്‍. ഐസിസിയുമായി നടത്തിയ ചര്‍ച്ചകളില്‍ പാകിസ്ഥാന്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ഒന്നും തന്നെ ഐസിസി അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ അഭ്യര്‍ത്ഥന മാനിച്ച് തങ്ങള്‍ ഇന്ത്യക്കെതിരെ കളിക്കുമെന്നാണ് പാകിസ്ഥാന്‍ ഇപ്പോള്‍ പറയുന്നത്. ഫെബ്രുവരി 15ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ – പാകിസ്ഥാന്‍ മത്സരം നടക്കുക.

സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് ഇന്ത്യയില്‍ കളിക്കാന്‍ കഴിയില്ലെന്നും തങ്ങളുടെ വേദി ശ്രീലങ്കയിലേക്ക് മാറ്റണം എന്നുമുള്ള ബംഗ്ലാദേശിന്റെ ആവശ്യം നിരാകരിച്ചതിന് പിന്നില്‍ ഇന്ത്യയാണെന്ന് ആരോപിച്ചാണ് മത്സരം ബഹിഷ്‌കരിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്. വേദി മാറ്റി നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാണിച്ച് ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കിയതോടെ ബിസിബിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ നിന്ന് പിന്‍മാറാനായിരുന്നു പാകിസ്ഥാന്റെ തീരുമാനം.

എന്നാല്‍ തങ്ങള്‍ മത്സരത്തിനായി കൊളംബോയിലേക്ക് പോകും എന്ന് തന്നെയാണ് ബിസിസിഐ സ്വീകരിച്ച നിലപാട്. ഇതോടെ പാകിസ്ഥാന്‍ വെട്ടിലാകുകയും ചെയ്തു. ഇന്ത്യയുമായുള്ള മത്സരം ബഹിഷികരിച്ചാല്‍ കടുത്ത നടപടികളിലേക്ക് പോകുമെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. 4500 കോടിയുടെ ആകെ നഷ്ടം സംഭവിക്കുമെന്നും അതിന് ഉത്തരവാദിയായ പാകിസ്ഥാന് ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും ഐസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു.

മത്സരത്തിന്റെ ആതിഥേയരായ ശ്രീലങ്ക, ബ്രോഡ്കാസ്റ്റ് റൈറ്റ്‌സ് സ്വന്തമാക്കിയ ജിയോ സ്റ്റാര്‍, പരസ്യ വരുമാനത്തിലെ നഷ്ടം എന്നിവയുമായി ബന്ധപ്പെടുള്ള കക്ഷികള്‍ക്കുണ്ടാകുന്ന നഷ്ടം പാകിസ്ഥാന്‍ നികത്തേണ്ടിവരുമെന്നും താക്കീത് നല്‍കിയിരുന്നു. മത്സരം നടത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പാകിസ്ഥാന്‍ മുന്നോട്ടുവച്ച ഒരു ആവശ്യവും ഐസിസി അംഗീകരിച്ചില്ല. ഇന്ത്യയുമായി ബൈലാറ്ററല്‍ സീരീസ്, ബംഗ്ലാദേശിനെ ഉള്‍പ്പെടുത്തിയുള്ള ത്രിരാഷ്ട്ര പരമ്പര എന്നീ ആവശ്യങ്ങള്‍ പാകിസ്ഥാന്‍ മുന്നോട്ടുവച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...