അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

കോമൺവെൽത്ത് ഗെയിംസിൽ ലോകചാമ്പ്യനെ അട്ടിമറിച്ച് ഇന്ത്യയുടെ സോനോവാൾ

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പുതുൽ സോനോവാളിന്റെ അരങ്ങേറ്റം ലോകചാമ്പ്യനെ അട്ടിമറിച്ചുകൊണ്ട്. പുരുഷന്മാരുടെ ലോൺ ബോൾസിൽ കാനഡയുടെ റ്യാൻ ബെസ്റ്ററിനെയാണ് സോനോവാൾ അട്ടിമറിച്ചത്. സെക്ഷൻ ഡിയിലെ ആദ്യ മത്സരത്തിൽ ടൈ ബ്രേക്കറിലായിരുന്നു പുതുലിന്റെ ജയം. ലോക റാങ്കിൽ ഇരുപത്തിയൊന്നാം സ്ഥാനക്കാരനാണ് പുതുൽ. രണ്ടു തവണ കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും ഒരു തവണ വെങ്കലവും നേടിയ താരമാണ് ബെസ്റ്റർ.

ആദ്യ സെറ്റ് ഇന്ത്യൻ താരം 5-4 എന്ന സ്‌കോറിൽ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റിൽ 7-3 എന്ന സ്‌കോറിൽ ബെസ്റ്റർ തിരിച്ചുവന്നു. ടൈബ്രേക്കർ സെറ്റിൽ പുതുൽ വിജയം സ്വന്തമാക്കി.

നിലവിൽ ഏഷ്യൻ ചാമ്പ്യനാണ് പുതുൽ. ഫോക്‌ലൻഡ് ഐലൻഡ്‌സിന്റെ സിസിൽ അലക്‌സാണ്ടറാണ് അടുത്ത എതിരാളി.

നേരത്തെ രൂപ റാണി ടിർക്കി-പിങ്കി സഖ്യം വനിതകളുടെ പെയറിൽ വിജയിച്ചു. ടൈബ്രേക്കറിൽ മാൾട്ടയുടെ റെബേക്ക ലൂയിസ്-കോണി ലെയ് സഹോദരിമാരെയാണ് അവർ പരാജയപ്പെടുത്തിയത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...