പ്രധാന വാർത്ത

നാരായണൻകുട്ടി മേനോൻ കെ.എച്ച്.എൻ.എയുടെ ഡി.സി. റീജിയണൽ വൈസ് പ്രസിഡണ്ട്

വാഷിംഗ്‌ടൺ : നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of North America (KHNA) യുടെ ഡി.സി. റീജിയണൽ വൈസ് പ്രസിഡന്റായി (RVP) നാരായണൻകുട്ടി മേനോനെ നിയമിച്ചു. വാഷിംഗ്ടൺ ഡി.സി., മേരിലാൻഡ്, വിർജീനിയ, വെസ്റ്റ് വിർജീനിയ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഡി.സി. മേഖലയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും സാമൂഹിക–സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല.

പ്രവാസി മലയാളി സമൂഹത്തിൽ ദീർഘകാല സംഘടനാനുഭവമുള്ള നേതാവാണ് നാരായണൻകുട്ടി മേനോൻ. Kerala Association of Greater Washington (KAGW) യുടെ മുൻ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, സമൂഹ സംഘടനകളെ സജീവമാക്കുന്നതിലും അംഗങ്ങളെ ഒരുമിപ്പിക്കുന്നതിലും ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇതിന് മുൻപ് ഡി.സി. മേഖലയിൽ KHNAയുടെ റീജിയണൽ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച അനുഭവവും അദ്ദേഹത്തിനുണ്ട്.

സാമൂഹിക സേവന രംഗത്ത് സജീവ സാന്നിധ്യമുള്ള നാരായണൻകുട്ടി മേനോൻ, Nair Society of Greater Washington (NSGW) യിൽ പ്രവർത്തിക്കുന്ന സജീവ വോളന്റിയറുമാണ്. പ്രവാസി സമൂഹത്തിന്റെ സാമൂഹിക–സാംസ്കാരിക ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതും സംഘടനകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതുമാണ് അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി.

തന്റെ നിയമനത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് നാരായണൻകുട്ടി മേനോൻ പറഞ്ഞു: “സമൂഹ സേവനത്തിലൂടെ ഐക്യവും മൂല്യബോധവും ശക്തിപ്പെടുത്താനാണ് എന്റെ ശ്രമം. കെ.എച്ച്.എൻ.എയുടെ ദൗത്യവുമായി വീണ്ടും ചേർന്ന് പ്രവർത്തിക്കാൻ ലഭിച്ച അവസരം ഞാൻ അഭിമാനത്തോടെ ഏറ്റെടുക്കുന്നു.”

നാരായണൻകുട്ടി മേനോന്റെ നിയമനത്തെ സ്വാഗതം ചെയ്തുകൊണ്ട് കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു: “കെ.എച്ച്.എൻ.എയുടെ പ്രവർത്തനങ്ങളിൽ വർഷങ്ങളായുള്ള അനുഭവസമ്പത്തുള്ള നേതാവാണ് നാരായണൻകുട്ടി മേനോൻ. ഡി.സി. മേഖലയിലെ കുടുംബങ്ങളെ ആത്മവിശ്വാസത്തോടെയും ഐക്യത്തോടെയും മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വം നിർണായകമാകും”

ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും ട്രസ്റ്റി ബോർഡ് അംഗങ്ങളും നാരായണൻകുട്ടി മേനോന് ഹൃദയപൂർവ്വമായ ആശംസകൾ നേർന്നു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

രണ്ടാം ടി 20: വിജയം 90 റണ്‍സിന്; ജയത്തോടെ ഇന്ത്യക്ക് പരമ്പരയും

ഹരാരെ: തുടര്‍ച്ചയായ രണ്ടാം ടി 20 യിലും ആതിഥേയരായ സിംബാബ് വെയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി...

ആനുകാലികംപ്രധാന വാർത്ത

നീറ്റ് വിവാദം: എൻടിഎയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, അച്ചടക്ക നടപടി

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ....

ആനുകാലികംപ്രധാന വാർത്ത

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ ശക്തമായ നടപടിയെന്ന് മോദി; മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വച്ചേ മതിയാകൂവെന്ന് കോക്രോച് പാർട്ടി; പ്രതിഷേധം തുടരുന്നു

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കാൻ...