ചരമം

അന്നമ്മ തോമസ് (ലീലാമ്മ) അന്തരിച്ചു

തുമ്പമൺ : തുമ്പമൺ കൊച്ചുപാറയിൽ ജോയിസ് ഭവനിൽ റ്റി.റ്റി തോമസിന്റെ (ജോയ് കൊച്ചുപാറയിൽ) ഭാര്യ കൊട്ടാരക്കര കിഴക്കെത്തെരുവ് കുറേക്കാർ കുടുംബാംഗം അറപ്പുരയിൽ പിണറുവിളയിൽ പൂന്തോട്ടത്തിൽ പുത്തൻവീട്ടിൽ അന്നമ്മ തോമസ് (ലീലാമ്മ 86) ജൂലൈ 23 വ്യായാഴ്ച്ച ഉച്ചക്ക് പന്തളം ഇടപ്പോൺ ജോസ്കോ ഹോസ്പിറ്റലിൽ വച്ച് ചികിത്സയിലിരിക്കെ നിര്യാതയായി.

മുംബൈയിലെ റ്റി ബി ഹോസ്പിറ്റിലും, ലിബിയയിലെ മിനിസ്ട്രി ഓഫ് ഹെൽത്തിലെ ട്രിപ്പോളി ഹോസ്പിറ്റലിലും, ഒമാനിലെ മിനിസ്ട്രി ഓഫ് ഹെൽത്തിലെ ഖോളാ ഹോസ്പിറ്റലിലും മുൻപ് സ്റ്റാഫ്‌ നഴ്സായി ജോലി ചെയ്തിട്ടുണ്ട്.

മക്കൾ : ഡോ. അനിൽ ജോയ് തോമസ് (കുവൈറ്റ്‌), ആൻസി തോമസ് (ഷാർജ). മരുമക്കൾ : ഡോ. സൂസൻ മലയിൽ ജോസഫ് (കുവൈറ്റ്‌), ഷിബു (ഷാർജ). കൊച്ചുമക്കൾ : ഹാനോക്ക് (ഓസ്ട്രേലിയ), ജോയൽ, ജോവിറ്റ (ഇരുവരും ഷാർജ). സഹോദരങ്ങൾ : സാബു (കൊട്ടാരക്കര), ഓമന (ആയൂർ), പരേതരായ കുഞ്ഞച്ചൻ, കുഞ്ഞുമോൻ, ഗ്രേസി.

സംസ്കാരം പിന്നീട് തുമ്പമൺ സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ ദൈവാലയത്തിൽ വച്ച് നടത്തും.

  • Report പ്രസാദ് തീയാടിക്കൽ

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....