ചരമം

മേരി തോമസ് (മേരിക്കുട്ടി ) റോക്ക് ലാൻഡിൽ അന്തരിച്ചു

ന്യൂ സിറ്റി, ന്യൂയോർക്ക്: ആദ്യകാല മലയാളികളിലൊരാളായ മേരി തോമസ് (മേരിക്കുട്ടി-83) റോക്ക് ലാൻഡിലെ ന്യു സിറ്റിയിൽ അന്തരിച്ചു. ആലപ്പുഴ കരുവാറ്റ വാഴത്തറ കുടുംബാംഗമാണ് . എരുമേലി  ഉറുമ്പിൽ കുടുംബാംഗം  ജോസഫ് തോമസ്  (കുട്ടപ്പൻ)  ആണ്  ഭർത്താവ്.

മക്കൾ: രാജേഷ്  (ഭാര്യ ജിജി),  ജെയിംസ്.

കൊച്ചുമക്കൾ: ജോനഥൻ, ആഷ്ലിൻ, ജോഷ്വ  

മേരി തോമസ്  ഡൽഹിയിലെ ലേഡി ഹാർഡിംഗ് ഹോസ്പിറ്റലിലും തുടർന്ന് കെനിയയിലും സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തു. 1973-ൽ  അമേരിക്കയിൽ എത്തി. കഴിഞ്ഞ 53 വർഷമായി മേരിക്കുട്ടിയും കുട്ടപ്പനും അവരുടെ കുടുംബ മൂല്യങ്ങൾക്കും ആതിഥ്യമര്യാദയ്ക്കും പേരുകേട്ടവരാണ്.

ബ്രോങ്ക്സിലെ സെന്റ് ബർണബാസ് ആശുപത്രിയിൽ നിന്നാണ്  വിരമിച്ചത്

ഇന്ത്യ കാത്തലിക് അസോസിയേഷൻ, ഗോൾഡൻ ക്ലബ് ഓഫ് ന്യൂയോർക്ക്, പയനിയർ ക്ലബ് ഓഫ് കേരളൈറ്റ്സ്  തുടങ്ങിയവയിലെ സജീവ അംഗമായിരുന്നു.  


പൊതുദർശനം:  ജൂലൈ 28, ചൊവ്വാഴ്ച  രാവിലെ 10.30 മുതൽ 11.30 വരെ; ശവസംസ്കാര ശുശ്രൂഷ: ഹോളി ഫാമിലി സിറോ മലബാർ കാത്തലിക് ചർച്ച്, 5 വില്ലോ ട്രീ റോഡ്, മോൺസി, ന്യൂയോർക്ക് 10952

സംസ്കാരം: മൗണ്ട് കാൽവരി സെമിത്തേരി, 575, ഹിൽസൈഡ് അവന്യൂ, വൈറ്റ് പ്ലെയിൻസ്, NY 10603

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....