അമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്കൗതുകങ്ങൾ

‘അമ്മയുടെ ഓർമ’കളിൽ തിളങ്ങി ഇവാൻക: ട്രംപ് കുടുംബത്തിലെ ഫാഷൻ സെൻസേഷൻ

തന്റെ അമ്മ, അന്തരിച്ച ഇവാന ട്രംപ് ധരിച്ച് പ്രശസ്തമാക്കിയ വസ്ത്രം ധരിച്ച് ഇവാൻക ട്രംപ്. വെളുത്തനിറമുള്ള മിനിഡ്രസണിഞ്ഞാണ് ഇവാന പരിപാടിക്കെത്തിയത്. സഹോദരൻ എറിക് ട്രംപിന്റെ ജീവകാരുണ്യ സംഘടനയായ ക്യുറേറ്റിവിറ്റി ഫൗണ്ടേഷൻ കുട്ടികൾക്കായി നടത്തിയ ചാരിറ്റി പരിപാടിയിൽ പങ്കെടുക്കാനാണ് ഇവാൻക എത്തിയത്. എറികിന്റെ ഭാര്യ ലാറയും ഇവാൻകയോടൊപ്പം നടന്നു.

മറ്റൊരു സഹോദരനായ ഡോണൾഡ് ട്രംപ് ജൂനിയറും അദ്ദേഹത്തിന്റെ ഭാവിവധു ബെറ്റിന ആൻഡേഴ്സനും അവർക്കൊപ്പം ചേർന്നു. ട്രംപിന്റെ ചെറുമകൾ കായ് ട്രംപും മറ്റ് കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

യുഎസ് പ്രസി‍ന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ് ലോകപ്രശസ്തയാണ്. ട്രംപിന്റെ ഒന്നാം ഭരണകാലത്ത് ഏറ്റവുമധികം ശ്രദ്ധ നേടിയിരുന്ന വനിതയായിരുന്നു അന്നത്തെ ഉപദേശക കൂടിയായ ഇവാൻക. മികച്ച ഒരു ജു–ജിറ്റ്സു ആയോധനകലാവിദഗ്ധ കൂടിയാണ് ഇവാൻക.

ട്രംപിന്റെയും ആദ്യഭാര്യ ഇവാനയുടെയും മകളായി 1981ൽ ആണ് ഇവാൻക ജനിച്ചത്. ചാപ്ലിൻ സ്കൂൾ, ഷോയെറ്റ് റോസ്മേരി ഹാൾ തുടങ്ങിയ ഉന്നത വിദ്യാലയങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച ഇവാൻക പെൻസിൽവേനിയ സർവകലാശാലയിൽ നിന്നാണു സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയത്. കുടുംബ ബിസിനസിലേക്കു ചേരും മുൻപ് മോഡലായും റിയാലിറ്റി ഷോ താരമായും ഇവാൻക പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ട്രംപ് ഓർഗനൈസേഷനിൽ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റായി. ട്രംപ് ഓർഗനൈസേഷന്റെ റിയൽഎസ്റ്റേറ്റ് രംഗത്തെ വ്യാപനത്തിൽ ഇവാൻക ശ്രദ്ധേയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇതിനിടെ ഇവാൻക ട്രംപ് കല‌ക്ഷൻ എന്ന പേരിൽ സ്വന്തം ഫാഷൻ ബ്രാൻഡും അവർ പുറത്തിറക്കി. ഇതു പിന്നീട് നിർത്തലാക്കി.

റിയൽ എസ്റ്റേറ്റ്, മാധ്യമ സംരംഭകനായ ജാറെദ് കഷ്നറെ ഇവാൻക 2009ൽ വിവാഹം കഴിച്ചു. ആരബെല്ല, ജോസഫ്, തിയഡോർ എന്ന 3 മക്കൾ ദമ്പതികൾക്കുണ്ട്. ട്രംപിന്റെ ആദ്യ ഭരണകാലയളവിൽ ഉപദേഷ്ടാവായിരുന്ന ഇവാൻക സ്ത്രീകളുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങളിലും വിദ്യാഭ്യാസ രംഗത്തുമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 2021ൽ സജീവ രാഷ്ട്രീയവുമായുള്ള ബന്ധം ഇവാൻക അവസാനിപ്പിച്ചു. പിന്നീട് അവരും ഭർത്താവും ഫ്ലോറിഡയിലേക്കു താമസം മാറി. ട്രംപിന്റെ കഴിഞ്ഞ കൊല്ലത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് ഇവാൻക വിട്ടുനിന്നത് ശ്രദ്ധേയമായിരുന്നു.

ഡോണൾഡ് ട്രംപിന്റെ ഇപ്പോഴത്തെ ഭാര്യയായ മെലനിയയുമായി ഇവാൻക വഴക്കിലാണെന്ന അഭ്യൂഹം ശക്തമാണ്. അടുത്തിടെ മെലനിയ തന്റെ ജീവിതകഥ ഡോക്യുമെന്ററിയാക്കി പുറത്തിറക്കിയിരുന്നു. ഇതിൽ ഇവാൻക ഇല്ല. ഈ ഡോക്യുമെന്ററിയുടെ പ്രിമീയർ പ്രദർശനത്തിലും അവർ പങ്കെടുത്തില്ല. മെലനിയ ഇവാൻകയെ വിളിച്ചില്ലെന്നാണ് പ്രചരിക്കുന്ന കഥ.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...