അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

രണ്ടാം ടി 20: വിജയം 90 റണ്‍സിന്; ജയത്തോടെ ഇന്ത്യക്ക് പരമ്പരയും

ഹരാരെ: തുടര്‍ച്ചയായ രണ്ടാം ടി 20 യിലും ആതിഥേയരായ സിംബാബ് വെയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി ഇന്ത്യ. 90 റണ്‍സിനായിരുന്നു രണ്ടാം മത്സരത്തിലെ ഇന്ത്യയുടെ ആധികാരിക ജയം. ഇന്ത്യ ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സിംബാബ് വെ 129 റണ്‍സിന് എല്ലാവരും പുറത്തായി.2.1ഓവര്‍ ബാക്കി നില്‍കെയാണ് സിംബാബ് വെയുടെ പരാജയം.3 വിക്കറ്റ് വീഴ്ത്തി അഭിഷേക് ശര്‍മ്മയാണ് ആതിഥേയരെ തകര്‍ത്തത്.

19 പന്തില്‍ 32 റണ്‍സെടുത്ത ബ്രയാന്‍ ബെന്നറ്റാണ് സിംബാബ്വെയുടെ ടോപ് സ്‌കോറര്‍. തദിവനാഷെ മരുമാനി (24), റയാന്‍ ബേള്‍ (20), ബ്രാഡ് ഇവാന്‍സ് (19), ഡിയോണ്‍ മെയേഴ്സ് (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ബെന്‍ കറന്‍ (1), സിക്കന്ദര്‍ റാസ (0), വെസ്ലി മധെവേരെ (2) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല.അഭിഷേക് ശര്‍മയ്ക്ക് പുറമെ രണ്ട് പേരെ വീതം പുറത്താക്കിയ പ്രിന്‍സ് യാദവ്, യഷ് താക്കൂര്‍ എന്നിവരാണ് സിംബാബ്വെയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്.രവി ബിഷ്‌ണോയ്, ശിവം ദൂബെ, തിലക് വര്‍മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ, കൈവിട്ടു പോയേക്കാമായിരുന്ന ഒരു ഇന്നിങ്‌സിനെ ഇഷാനും തിലകും ചേര്‍ന്ന് തോളിലേറ്റിയപ്പോള്‍ സിംബാബ്വെയ്ക്കെതിരായ ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെുടത്തു.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മയെ (8 പന്തില്‍ 8)നഷ്ടമായി. പേസര്‍ ബ്ലെസിങ് മുസര്‍ബാനിയാണ് അഭിഷകിനെ റയാന്‍ ബേളിന്റെ കൈകളില്‍ എത്തിച്ചത്.എന്നാല്‍ പിന്നാലെ വൈഭവ് സൂര്യവംശിയുടെ ‘അടി’ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. റിച്ചാര്‍ഡ് നഗാരവയ്‌ക്കെതിരെ തുടര്‍ച്ചയായി ഫോറും സിക്‌സുമടിച്ച വൈഭവ് സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ അതേ ഓവറില്‍ തന്നെ മുസര്‍ബാനിക്ക് ക്യാച്ച് നല്‍കി വൈഭവ് മടങ്ങി. പിന്നാലെയത്തിയ ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരും ഇഷാന്‍ കിഷനും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 20 പന്തില്‍ 25 റണ്‍സെടുത്ത ശ്രേയസിനെ പത്താം ഓവറില്‍ ബ്രയന്‍ ബെന്നറ്റ് പുറത്താക്കി.

ഇതിനുശേഷമാണ് ഇഷാനും തിലക് വര്‍മയും ഒന്നിച്ചത്. ഇതോടെ ഇന്ത്യന്‍ സ്‌കോര്‍ അതിവേഗം കുതിച്ചു.13ാം ഓവറിലാണ് രാജ്യാന്തര ട്വന്റി20യിലെ 12ാം അര്‍ധസെഞ്ചറി ഇഷാന്‍ തികച്ചത്. തിലക് വര്‍മയും ബൗണ്ടറികളുമായി കളം നിറഞ്ഞു. 17ാം ഓവറില്‍, വെറും 23 പന്തില്‍ തിലകും അര്‍ധസെഞ്ചറി തികച്ചു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ സെഞ്ചറിയിലേക്ക് കുതിച്ച ഇഷാന്‍ കിഷനെ പുറത്താക്കി ന്യൂമാന്‍ ന്യാംഹുരി കൂട്ടുകെട്ട് പൊളിച്ചു.അപ്പോഴേയ്ക്കും ഇന്ത്യയുടെ സ്‌കോര്‍ 189ല്‍ എത്തിയിരുന്നു. 44 പന്തില്‍ 2 സിക്‌സും 9 ഫോറുമടക്കമാണ് ഇഷാന്‍ 81 റണ്‍സെടുത്തത്.നാലാം വിക്കറ്റില്‍ 94 റണ്‍സാണ് ഇഷാനും തിലകും ചേര്‍ന്ന് നേടിയത്.

ആറാമനായി ക്രീസിലെത്തിയ റിങ്കു സിങിനെയും ( 8 പന്തില്‍ 12), പിന്നീട് ശിവം ദുബെയെയും (3 പന്തില്‍ 6) കൂട്ടുപിടിച്ച് തിലകാണ് ടോട്ടല്‍ 200 കടത്തിയത്.ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ ട്വന്റി20 മത്സരം ഇന്ത്യ 7 വിക്കറ്റിന് ജയിച്ചിരുന്നു. പരമ്പരയിലെ അവസാന ട്വന്റി20 മത്സരം ഞായറാഴ്ച ഹരാരെയില്‍ നടക്കും.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...