അമേരിക്കൻ വാർത്ത

ഐ.പി.സി. ഗ്ലോബൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു

ഫിലഡൽഫിയ: ഐ.പി.സി. എൻ.ആർ.ഐ. ഗ്ലോബൽ കോൺഫറൻസ് ജൂലൈ 24 നു വൈകിട്ട് 6.30 നടന്ന സമ്മേളനത്തിൽ ഐ.പി.സി. ജനറൽ പ്രസിഡന്റ് റവ. ഡോ. വൽസൻ ഏബ്രഹാം ഉത്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉത്തര അമേരിക്കയിൽ നിന്നും ഐ.പി.സി., എൻ.ആർ.ഐ. പ്രതിനിധികളും സന്നിഹിതരായിരുന്നു. ഈ പ്രഥമ സമ്മേളനത്തിൽ തന്നെ വിശ്വാസസമൂഹത്തിന്റെ സാന്നിധ്യവും സഹകരണവും വളരെ ശ്രദ്ധേയമായി.

ഐ.പി.സി. എൻ.ആർ.ഐ. ഗ്ലോബൽ കൺവീനർ ഡോ. ജോർജ് മാത്യു അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ഗ്ലോബൽ സെക്രട്ടറി ഡോ. തോമസ് കിടങ്ങാലിൽ സ്വാഗതം ചെയ്തു. ഗായക സംഘത്തിന്റെ അനുഗൃഹീതമായ സംഗീത ശുശ്രൂഷകൾ അവിസ്മരണീയമായിരുന്നു.
ഡോ. വൽസൻ ഏബ്രഹാം, റവ. നൂറുദ്ദീൻ മുള്ള എന്നിവർ മുഖ്യ പ്രഭാഷണം ചെയ്തു. ഐ.പി.സി. ജനറൽ സെക്രട്ടറി റവ. ഡോ. ബേബി വറുഗീസ്, ഗ്ലോബൽ ട്രഷറർ ഏബ്രഹാം വറുഗീസ് തുടങ്ങിയ നാഷണൽ ഭാരവാഹികളും മീറ്റിംഗിൽ സന്നിഹിതരായിരുന്നു.
ശനിയാഴ്ച രാവിലെ മുതൽ വിവിധ മീറ്റിംഗുകൾ തുടരും. രാവിലെ 11 മുതൽ നടക്കുന്ന സെമിനാറിൽ വിവിധ വിഷയങ്ങളെക്കുറിച്ച് ബിമൽ ജോൺ, ജോയ് തുമ്പമൺ, റവ. ഡോ. ക്രിസ് ജാക്‌സൺ എന്നിവർ പ്രസംഗിക്കും.

ഉച്ചകഴിഞ്ഞു യുവജന മീറ്റിംഗുകൾ, സഹോദരിമാരുടെ സമ്മേളനങ്ങൾ, വൈകിട്ട് 6.30 നു പൊതു സമ്മേളനം എന്നിവ നടക്കും. ഞായറാഴ്ച രാവിലെ നടക്കുന്ന സഭായോഗത്തിൽ കർത്തൃമേശയും ഉണ്ടായിരിക്കും.

  • Report ജോയി തുമ്പമൺ (മീഡിയ കോർഡിനേറ്റർ)

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...