കൗതുകങ്ങൾ

ആ ഡയപ്പർ രക്ഷയായി; കുരങ്ങൻ തട്ടിയെടുത്ത് കിണറ്റിലെറിഞ്ഞ ശിശുവിന് അദ്ഭുത രക്ഷപ്പെടൽ

ന്യൂഡൽഹി: മുലയൂട്ടുകയായിരുന്ന അമ്മയുടെ മടിയിൽനിന്നു കുരങ്ങൻ തട്ടിയെടുത്തു കിണറ്റിൽ എറിഞ്ഞ നവജാത ശിശുവിന് ഡയപ്പർ ലൈഫ് ജാക്കറ്റ് ആയി. 20 ദിവസംമാത്രം പ്രായമുള്ള പെൺകുട്ടി ഡയപ്പർ നനഞ്ഞു വീർത്തപ്പോൾ വെള്ളത്തിൽ പൊങ്ങിക്കിടന്നു. ഓടിക്കൂടിയ നാട്ടുകാർ ബക്കറ്റിൽ കോരിയെടുത്തപ്പോൾ അനക്കം ഉണ്ടായിരുന്നില്ല. പക്ഷേ, ഉത്സവം കൂടാൻ നാട്ടിലെത്തിയ നഴ്സ് ഓടിയെത്തി സിപിആർ നൽകിയതോടെ കുട്ടി ശ്വാസം വീണ്ടെടുത്തു. ഉടൻ ആശുപത്രിയിലെത്തിച്ചു രക്ഷപ്പെടുത്തി. ഛത്തീസ്ഗഡിലെ ജാൻജ്ഗീർ ചംപ ജില്ലയിലെ സേവ്നി ഗ്രാമത്തിലെ സുനിത രാത്തോഡിന്റെ മകൾക്കാണു ഡയപ്പർ രക്ഷയായത്.

സുനിത വീട്ടുവരാന്തയിലിരുന്നു മുലയൂട്ടുമ്പോൾ ടെറസിൽ നിന്നിറങ്ങിവന്ന വാനര സംഘത്തിലൊരെണ്ണമാണ് കുട്ടിയെ തട്ടിയെടുത്ത് പുരപ്പുറത്തു കയറിയത്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പടക്കം പൊട്ടിച്ചും മറ്റും കുരങ്ങനെ താഴെയിറക്കാൻ ശ്രമിച്ചു. വിരണ്ട കുരങ്ങൻ കുട്ടിയെ കിണറ്റിലെറിഞ്ഞു രക്ഷപ്പെടുകയായിരുന്നു. ഗ്രാമത്തിൽ ‘ഭഗവന്ത് കഥ’ ആഘോഷം കൂടാനെത്തിയ അയൽഗ്രാമത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്സ് രാജേശ്വരി രാത്തോഡാണു സിപിആർ നൽകിയത്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...