കേരള വാർത്ത

‘സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളിൽ നിന്നും വിട്ടുനിൽക്കൂ’; മുരളി കൃഷ്ണയുടെ മരണത്തിന് പിന്നാലെ ജാനകിയുടെ കുടുംബം

ഗായിക ജാനകിയുടെ മകൻ മുരളി കൃഷ്ണയുടെ മരണത്തെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ പ്രസ്താവന പുറത്തിറക്കി കുടുംബം. ജനുവരി 22ന് ഹൃദയാഘാതത്തെ തുടർന്നാണ് മുരളി കൃഷ്ണ അന്തരിച്ചത്. ജാനകിയുടെ ചെറുമകളും മുരളി കൃഷ്ണയുടെ മകളുമായ അപ്സര വൈദ്യുലയാണ് പ്രസ്താവന പുറത്തിറക്കിയത്.

‘2026 ജനുവരി 22 ന് പുലർച്ചെ 12:55 ന് മൈസൂരുവിൽ വെച്ച് ദീർഘനാളത്തെ അസുഖത്തിന് ചികിത്സയിലായിരുന്ന എന്റെ അച്ഛൻ ശ്രീ വൈദ്യുല മുരളി കൃഷ്ണയുടെ വിയോഗ വാർത്ത അപ്സര വൈദ്യുല എന്ന ഞാൻ, അഗാധമായ ദുഃഖത്തോടെ സ്ഥിരീകരിക്കുന്നു’ -എന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. ജാനകിയുടെ നിരന്തരമായ ശക്തിയും പിന്തുണയുമായിരുന്നു മുരളീ കൃഷ്ണനെന്ന് അപ്സര പറഞ്ഞു.

കുടുംബാംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും നടുവിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യകർമങ്ങളെന്നും നികത്താനാവാത്ത നഷ്ടത്തിൽ ദുഃഖിക്കുന്നവരുടെ സ്വകാര്യതയും മനസ്സിലാക്കണമെന്ന് അഭ്യർഥിക്കുന്നു എന്നും പ്രസ്താവനയിൽ പറഞ്ഞു. തന്റെ മകന്റെ വിയോഗത്തിൽ ദുഃഖിക്കുമ്പോഴും എസ്. ജാനകി ആരോഗ്യവതിയാണെന്നും അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും അവരെ പിന്തുണക്കുന്നുണ്ടെന്നും അപ്‌സര എഴുതി.

‘ഞങ്ങളുടെ അടുത്ത കുടുംബത്തിന് പുറത്തുള്ള വ്യക്തികൾ പ്രചരിപ്പിക്കുന്ന ചില കിംവദന്തികളെയും വസ്തുതാവിരുദ്ധമായ വിവരങ്ങളെയും കുറിച്ച് അറിഞ്ഞിട്ടുണ്ട്. അത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു, കൂടാതെ ഊഹാപോഹങ്ങളിൽ നിന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളിൽ നിന്നും വിട്ടുനിൽക്കാൻ പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യർഥിക്കുന്നു’ -എന്ന് അവർ പറഞ്ഞു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...