പ്രധാന വാർത്തസിനിമ

ജനഗണമനയും വന്ദേ മാതരവും പാടി എ.ആർ. റഹ്‌മാൻ; വിവാദങ്ങൾക്കിടെയുള്ള സംഗീതപരിപാടി വൈറൽ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓസ്‌കാർ ജേതാവായ സംഗീതസംവിധായകൻ എ.ആർ. റഹ്‌മാനാണ് വാർത്താകേന്ദ്രം. ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ വിവാദമായതോടെയാണ് റഹ്‌മാൻ വാർത്തകളിൽ നിറഞ്ഞത്. ഇതിനോടുള്ള പ്രതികരണവും വാദപ്രതിവാദവുമെല്ലാമായി വിവാദം ഇപ്പോഴും തുടരുകയാണ്. വിവാദങ്ങൾ തുടരുമ്പോഴും തന്റെ സംഗീതയാത്രയുമായി മുന്നോട്ട് പോകുകയാണ് റഹ്‌മാൻ. വെള്ളിയാഴ്ച യുഎഇയിൽ നടത്തിയ സംഗീതപരിപാടിയിലെ എ.ആർ. റഹ്‌മാന്റെ പ്രകടനമാണ് ഇപ്പോൾ വൈറലാകുന്നത്.

അബുദാബിയിലെ ഇത്തിഹാദ് അരീനയിലാണ് പരിപാടി നടന്നത്. മണിരത്‌നത്തിന്റെ ആയുധ എഴുത്ത് എന്ന ചിത്രത്തിലെ ജനഗണമന എന്ന ഗാനവും റഹ്‌മാന്റെ മാസ്റ്റർപീസായ വന്ദേമാതരവും അദ്ദേഹം വേദിയിൽ അവതരിപ്പിച്ചു.

ഇതിന്റെ ദൃശ്യങ്ങൾ പലരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇവയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഏകദേശം 20,000 പേരാണ് ഇത്തിഹാദ് അരീനയിൽ റഹ്‌മാന്റെ പരിപാടി കാണാനെത്തിയത്.

‘വിമർശകർക്ക് എ.ആർ റഹ്‌മാൻ ഇന്ന് രാത്രി മറുപടി നൽകുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. അദ്ദേഹം അത് ചെയ്തു’ -വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരാൾ എക്‌സിൽ കുറിച്ചു. ‘എ.ആർ. റഹ്‌മാൻ ജനഗണമനയിൽ തുടങ്ങി വന്ദേമാതരത്തിൽ അവസാനിപ്പിച്ചു’ എന്ന് മറ്റൊരാൾ കുറിച്ചു.

ഇവയ്ക്ക് പുറമെ ഒട്ടേറെ ദക്ഷിണേന്ത്യൻ ഗാനങ്ങളും ഹിന്ദി ഗാനങ്ങളും അദ്ദേഹം പരിപാടിയിൽ ആലപിച്ചിരുന്നുവെന്ന് പ്രിൻസ് എന്ന ലൈഫ്‌സ്റ്റൈൽ ഇൻഫ്‌ളുവൻസർ സോഷ്യൽ മീഡിയയിൽ പറഞ്ഞു. റഹ്‌മാന് ഓസ്‌കാർ പുരസ്‌കാരം കിട്ടിയ, സ്ലം ഡോഗ് മില്യണയറിലെ ജയ് ഹോ എന്ന ഗാനവും നാല് മണിക്കൂർ നീണ്ട പരിപാടിയിൽ അദ്ദേഹം ആലപിച്ചു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...