സിനിമ

നാ​ലു​സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച​തി​ന്‍റെ കാ​ശ് ഇ​പ്പോ​ഴും ത​രാ​നു​ണ്ട്; നി​ർ​മാ​താ​വി​നെ​തി​രെ നി​ഖി​ല വി​മ​ൽ

നാ​ലു സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച​തി​ന്‍റെ പ്ര​തി​ഫ​ലം ഇ​പ്പോ​ഴും ല​ഭി​ക്കാ​നു​ണ്ടെ​ന്ന ന​ടി നി​ഖി​ല വി​മ​ലി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്നു. സി​നി​മ​ക​ളു​ടെ​യോ നി​ർ​മാ​താ​വി​ന്‍റെ​യോ പേ​ര് പ​റ​യാ​തെ​യാ​ണ് നി​ഖി​ല​യു​ടെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ. ക്യു ​സ്റ്റു​ഡി​യോ​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

എ​നി​ക്ക് ഇ​പ്പോ​ഴും ആ​ളു​ക​ളോ​ട് മു​ഖം ക​റു​ത്ത് സം​സാ​രി​ക്കാ​ന്‍ പ​റ്റി​ല്ല. അ​തി​നാ​ല്‍ ഞാ​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത സം​സാ​ര രീ​തി​യാ​ണ് സ​ര്‍​ക്കാ​സം. അ​തി​ന്‍റെ ഗു​ണം എ​ന്തെ​ന്നാ​ല്‍ എ​നി​ക്ക് പ​റ​യാ​നു​ള്ള​ത് പ​റ​യാം.

ചി​ല​പ്പോ​ള്‍ കോ​മ​ഡി​യാ​യി അ​ത​ങ്ങ് പോ​കും. പ​ക്ഷെ കി​ട്ടേ​ണ്ട​വ​ര്‍​ക്ക് കൃ​ത്യ​മാ​യി കി​ട്ടും. അ​തു​കൊ​ണ്ട് ചി​ല​പ്പോ​ള്‍ എ​നി​ക്ക് അ​ഹ​ങ്കാ​രി ലേ​ബ​ല്‍ ഉ​ണ്ടാ​യേ​ക്കാം. പ​ക്ഷെ അ​തി​നാ​ല്‍ എ​ന്നോ​ട് അ​നാ​വ​ശ്യ സം​സാ​ര​ങ്ങ​ളും എ​ന്നെ ടേ​ക്ക​ണ്‍ ഫോ​ര്‍ ഗ്രാ​ന്‍റ​ഡ് ആ​ക്കു​ന്ന​തും കു​റ​വാ​ണ്.

ഇ​വി​ടെ ത​ന്നെ​യു​ള്ളൊ​രു നി​ര്‍​മാ​താ​വ് എ​നി​ക്ക് പ​ണം ത​രാ​നു​ണ്ട്. ക​ണ്‍​ട്രോ​ള​റാ​യി ജോ​ലി ചെ​യ്തി​രു​ന്നു. മൂ​ന്ന് നാ​ല് സി​നി​മ​ക​ളി​ല്‍ പൈ​സ ബാ​ക്കി ത​രാ​നു​ണ്ട്. അ​വ​സാ​നം ഞാ​ന്‍ പ​റ​ഞ്ഞു, നി​ങ്ങ​ള്‍ പു​തി​യ വീ​ട് വെ​ക്കു​ന്നു​ണ്ട​ല്ലോ അ​തി​ലൊ​രു മു​റി എ​നി​ക്ക് ത​ന്നേ​ക്കൂ​വെ​ന്ന്.

ഞാ​ന്‍ വാ​ട​ക ത​രേ​ണ്ട കാ​ര്യ​മി​ല്ല​ല്ലോ. ഇ​പ്പോ​ഴും എ​ന്നെ കാ​ണു​മ്പോ​ള്‍ അ​ദ്ദേ​ഹം അ​ത് പ​റ​യും. ഞാ​നും അ​ത് ത​ന്നെ പ​റ​യും. എ​നി​ക്ക് എ​സി​യൊ​ക്കെ​യു​ള്ള മു​റി മ​തി. ഇ​ത്ര​യും പൈ​സ നി​ങ്ങ​ള്‍ എ​നി​ക്ക് ത​രാ​നു​ണ്ട്. നി​ങ്ങ​ളു​ടെ കൈ​യി​ല്‍ പൈ​സ ഇ​ല്ലാ​ത്ത​തു കൊ​ണ്ടു​മ​ല്ല. ആ ​പ​ണം കി​ട്ടി​യി​ല്ലെ​ങ്കി​ലും കാ​ണു​മ്പോ​ഴൊ​ക്കെ പ​റ​യും.” എ​ന്നും നി​ഖി​ല പ​റ​ഞ്ഞു.

ആ​രാ​യി​രി​ക്കും ഈ ​നി​ർ​മാ​താ​വെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ഉ​യ​രു​ന്ന ചോ​ദ്യം. നി​ര്‍​മാ​താ​വും പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​റു​മാ​യ ബാ​ദു​ഷ​യെ​ക്കു​റി​ച്ചാ​ണോ നി​ഖി​ല സം​സാ​രി​ച്ച​തെ​ന്ന് ഒ​രു വി​ഭാ​ഗം ചോ​ദി​ക്കു​ന്നു​ണ്ട്.

നി​ഖി​ല അ​ഭി​ന​യി​ച്ച നാ​ല് സി​നി​മ​ക​ളി​ല്‍ ബാ​ദു​ഷ ഭാ​ഗ​മാ​യി​രു​ന്നു​വെ​ന്നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു. ഇ​തി​ന് മു​ൻ​പ് ബാ​ദു​ഷ​യ്‌​ക്കെ​തി​രെ ഹ​രീ​ഷ് ക​ണാ​ര​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഈ ​ആ​രോ​പ​ണ​ത്തെ​യും ചേ​ര്‍​ത്തു​വ​ച്ചാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ സം​ശ​യം ഉ​ന്ന​യി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ ബാ​ദു​ഷ ആ​യി​രി​ക്കി​ല്ല അ​തെ​ന്നും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യി ഒ​രാ​ള്‍​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും മ​റ്റൊ​രു വി​ഭാ​ഗം പ​റ​യു​ന്നു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

പ്രധാന വാർത്തസിനിമ

‘കേരള സ്റ്റോറി 2’ തിയേറ്ററുകളിലേയ്ക്ക്; റിലീസ് അനുമതി നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി: വിവാദ ചിത്രമായ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ടിന് പ്രദർശനാനുമതി നൽകി കേരള ഹൈക്കോടതി....

ആനുകാലികംപ്രധാന വാർത്തസിനിമ

‘നടിയുമായി അവിഹിതബന്ധം’; വിവാഹമോചനത്തിന് അപേക്ഷ നൽകി വിജയ്‌യുടെ ഭാര്യ സംഗീത

ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീത സൊർണലിംഗം വിവാഹമോചനത്തിന്...

സിനിമ

നിഖില വിമലും ഷൈനും സജിൻ ഗോപുവും ഒന്നിക്കുന്ന ‘ധൂമകേതു’

പ്രേക്ഷകരേവരും ഏറ്റെടുത്ത ‘സൂക്ഷ്മദർശിനി’ എന്ന ചിത്രത്തിന് ശേഷം ഹാപ്പി അവേഴ്‌സ് എന്റർടെയ്ൻമെന്റ്‌സും എ ആൻഡ് എച്ച്എസ്...

അമേരിക്കൻ വാർത്തസിനിമ

തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിരായി

അഭ്യൂഹങ്ങൾക്ക് വിരാമിട്ട് തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഇന്ന് വിവാഹിരായിരിക്കുകയാണ്. കുടുംബത്തിന്റെയും അടുത്ത...