കേരള വാർത്തപ്രധാന വാർത്തസിനിമ

ശ്വേത മേനോന്റെ രാജിക്ക് പിന്നാലെ ‘അമ്മ’യെ നയിക്കാൻ അഡ്ഹോക്ക് കമ്മിറ്റി,​ രമേഷ് പിഷാരടി നേതൃത്വം നൽകും

കൊച്ചി: ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള അമ്മ ഭരണസമിതി രാജി വച്ചതിന് പിന്നാലെ താരസംഘടനയെ നയിക്കാൻ അഡ്ഹോക്ക് കമ്മിറ്രി രൂപീകരിച്ചു. എം.എൽ.എയും നടനുമായ രമേഷ് പിഷാരടിയെ അദ്ധ്യക്ഷനാക്കിയാണ് അഡിഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. ശ്വേതയുടെ രാജിക്ക് പിന്നാലെ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ നടൻ ജഗദീഷിനെ ചുമതലപ്പെടുത്തിയിരുന്നു. ജഗദീഷിന്റെ നേതൃത്വത്തിൽ നടത്തിയചർച്ചകൾക്കൊടുവിലാണ് പിഷാരടിയെ അഡ്ഹോക്ക് കമ്മിറ്റി അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്. മുൻമന്ത്രി ഗണേഷ് കുമാറും അഡ്ഹോക്ക് കമ്മിറ്റിയ ിൽ അംഗമാണ്. നാല് മാസമാണ് അഡ്ഹോക്ക്കമ്മിറ്റിയുടെ കാലാവധി. അതിനകം പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള തിര‍ഞ്ഞെടുപ്പ് നടപടികളിലേക്ക് താരസംഘടന കടക്കും.

ഭരണസമിതി രാജിവച്ചതിന് പിന്നാലെ താരസംഘടനയായ ‘അമ്മ’യിലെ അംഗത്വം ഉപേക്ഷിച്ചെന്ന് നടി ശ്വേത മേനോൻ. ഇനി അമ്മ സംഘടനയിൽ ഇല്ലെന്നും തനിക്കെതിരെ ഗുഢാലോചനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ശ്വേത മേനോൻ പറഞ്ഞു. അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി.

‘ഞാനും എന്റെ കമ്മിറ്റിയും രാജിവച്ചു. അമ്മയുടെ മെമ്പർഷിപ്പും ഞാൻ ഇവിടെ ഉപേക്ഷിക്കുകയാണ്. കുറ്റാരോപിതരുടെ കെെയിൽ സംഘടന പോകുന്ന രീതിയിലാണ് പ്രവർത്തനം. നമ്മളോട് ഒന്നും പറയാതെ അജണ്ടവച്ച് പുറത്താക്കാൻ നോക്കി. എനിക്ക് വ്യക്തിത്വം ഉണ്ട്. അതിനാലാണ് ഞങ്ങൾ ആയിട്ട് രാജിവച്ചത്. ഇനി എനിക്ക് പറയാനുള്ളത് ഞാൻ പറയും. ഇപ്പോൾ ഞാൻ അമ്മയുടെ അംഗമല്ല. സെപ്തംബർ ഒന്ന് മുതൽ ഉള്ള എല്ലാ കണക്കുകളും എന്റെ കെെയിലുണ്ട്. ബാബുരാജ് ചേട്ടൻ കമ്മിറ്റിയിലെ ഉണ്ടായിരുന്നപ്പോൾ ചെയ്ത കണക്കിൽ ഒരുപാട് കുഴപ്പങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതിനെക്കുറിച്ച് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. എനിക്ക് ഇനി എന്തും തുറന്നുപറയാം. ഇതൊരു ഗുഢാലോചനയുടെ കെണിയാണ്’- ശ്വേത മേനോൻ പറഞ്ഞു.

ശ്വേത മേനോൻ പ്രസിഡന്റായ 17 അംഗ ഭരണസമിതി രാജിവച്ചിരുന്നു. വാർഷിക ജനറൽ ബോഡി യോഗത്തിലെ തർക്കങ്ങൾക്ക് പിന്നാലെയാണ് നാടകീയമായ രാജി. ചുമതലയേറ്റെടുത്ത് ഒരു വർഷം പോലും തികയ്ക്കാതെയാണ് രാജി. ഭരണസമിതിയിലെ എല്ലാ അംഗങ്ങളും രാജിവച്ചു. ഇനി സംഘടനയുടെ ചുമതല വീണ്ടും അഡ്‌ഹോക് കമ്മിറ്റിയുടെ കൈകളിലേക്കെത്തും.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...