സിനിമ

37 വർഷത്തിന് ശേഷം ആദ്യനായകനെ കാണാനെത്തി കനക; നടിക്കുണ്ടായ മാറ്റം വിശ്വസിക്കാതെ ആരാധകർ

സിനിമയിലെ ആദ്യ നായകനെ നേരിൽ കാണാനെത്തി നടി കനക. സിനിമയുടെ വെള്ളിവെളിച്ചത്തിൽനിന്ന് ഏറെക്കാലമായി സ്വയം വിട്ടുനിൽക്കുന്ന കനക 1989-ൽ പുറത്തിറങ്ങിയ ‘ കരകാട്ടക്കാരൻ’ എന്ന തന്റെ ആദ്യചിത്രത്തിലെ നായകനായ രാമരാജനെ കാണാനെത്തി. ഇരുവരുടേയും കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആരാധകരും പഴയകാലത്തേക്ക് തിരിച്ചുപോയി.

37 വർഷത്തിന് ശേഷമാണ് ഇരുവരും വീണ്ടും കാണുന്നത്. ഇതിഹാസസംഗീത സംവിധായകനായ ഗംഗൈ അമരൻ സംവിധാനംചെയ്ത ചിത്രമാണ് ‘കരകാട്ടക്കാരൻ’ ചിത്രത്തിൽ ഇളയരാജയൊരുക്കിയ ‘മാങ്കുയിലേ പൂങ്കുയിലേ’ എന്ന ഗാനം പുതുതലമുറയ്ക്കും പ്രിയപ്പെട്ടതാണ്.

യുവസംഗീത സംവിധായകൻ ധരൻ കുമാർ കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിച്ചാണ് ഇവർ പിരിഞ്ഞത്. കൂടിക്കാഴ്ചയിൽ ഇരുവരും പഴയ ഓർമകൾ പങ്കുവെച്ചു.

തമിഴിൽ ഒട്ടേറ ചിത്രങ്ങളിൽ അഭിനയിച്ച കനക, സിദ്ധിഖ് ലാൽ ചിത്രം ‘ഗോഡ്ഫാദറി’ലൂടെ മലയാളികളുടേയും പ്രിയപ്പെട്ട നടിയായി മാറി. ‘വിയറ്റ്‌നാം കോളനി’, ‘ഗോളാന്തരവാർത്ത’, ‘പിൻഗാമി’, ‘നരസിംഹം’ തുടങ്ങിയ ചിത്രങ്ങിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്തു. പിന്നീട് ഏറെക്കാലമായി താരം സ്വകാര്യജീവിതം നയിച്ചുവരികയാണ്.

കനകയുടെ ആരോഗ്യനിലയെക്കുറിച്ച് ഇടയ്ക്കിടെ വ്യാജവാർത്തകൾ ഉൾപ്പെടെ പ്രചരിച്ചിരുന്നു. നടി മരിച്ചെന്നും അർബുദമാണെന്നും വാർത്തകൾ പ്രചരിച്ചു. പിതാവുമായുള്ള സ്വത്ത് തർക്കവും വാർത്തയായി.

രാമരാജനെ കാണാനെത്തിയ കനകയുടെ ലുക്കും ആരാധകർ ചർച്ചയാക്കി. കനകയുടെ രൂപത്തിൽ വന്ന മാറ്റവും ആളുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. സിൽവർ നിറത്തിലുള്ള ഹൈലൈറ്റ് ചെയ്യുന്ന ഐ മേക്കപ്പിലാണ് കനക ചിത്രങ്ങളിലുള്ളത്. നടി സാമൂഹികമാധ്യമങ്ങളിൽ സജീവമല്ല.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...