അമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്

റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണം ഡിസംബർ 27, ശനിയാഴ്ച

ന്യൂയോർക്ക് : അമേരിക്കയിൽ  സിറോ മലബാർ സമൂഹം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകമായ സംഭാവനകൾ നൽകിയ റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ഒന്നാം ചരമ വാർഷികം, ഡിസംബർ 27 ശനിയാഴ്ച  ബ്രോങ്ക്സ് സൈന്റ്‌സ് തോമസ് സിറോ മലബാർ ഫൊറോനാ ദേവാലയത്തിൽ വച്ചു സമുചിതമായി ആചരിക്കുന്നു. 

രാവിലെ 10 മണിക്കു ആരംഭിക്കുന്ന വിശുദ്ധ കുർബ്ബാനയിൽ ചിക്കാഗോ സിറോ മലബാർ രൂപത ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്‌ മുഖ്യ കാർമ്മികൻ ആയിരിക്കും.  വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വൈദികർ സഹകാർമ്മികത്വം വഹിക്കും. ദിവ്യബലിക്കും ഒപ്പീസിനും ശേഷം, പാരിഷ് ഹാളിൽ അനുസ്മരണ യോഗവും നടക്കും. യോഗത്തിൽ ബിഷപ് മാർ ജോയ് ആലപ്പാട്ട്, വിവിധ വൈദികർ, ആല്മമായ പ്രതിനിധികൾ, ജോസച്ചന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ ജോസച്ചനെ അനുസ്മരിക്കും. 

ബ്രോങ്ക്സ്  സെൻറ് തോമസ് സീറോ മലബാർ ഇടവക സ്‌ഥാപിക്കുകയും, പതിനെട്ടു വർഷത്തിലധികം  അതേ  ദേവാലയത്തിൽ തന്നെ വികാരിയായി ശുശ്രുഷ ചെയ്തുകയും ചെയ്ത ജോസച്ചൻ, 2024 ഡിസംബർ 21-)o തീയതി ന്യൂയോർക്കിൽ വച്ചാണ് അന്തരിച്ചത്. 

റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണ ചടങ്ങുകളിൽ പങ്കെടുത്തു  ജോസച്ചനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി എല്ലാ വിശ്വാസികളേയും ബ്രോങ്ക്സ് ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന സ്വാഗതം ചെയ്യുന്നു.  

തദവസരത്തിൽ,  ജോസച്ചൻറെ  ധന്യമായ ഓർമ്മയും പൈതൃകവും വരുംതലമുറയ്ക്ക് പ്രചോദനമാകും വിധം നിലനിർത്തുന്നതിനുവേണ്ടി രൂപീകരിച്ച ചാരിറ്റി ഓർഗനൈസേഷനായ “ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷൻ്റെ” ഉദ്‌ഘാടനവും ബിഷപ്പ് മാർ ജോയ്  ആലപ്പാട്ട്‌ നിർവ്വഹിക്കുന്നതാണ്.

Report ഷോളി കുമ്പിളുവേലി

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഓപ്പറേഷന്‍ സിന്ദൂര്‍; ഇന്ത്യയെ നേരിടാന്‍ പാകിസ്താന്‍ അമേരിക്കയോട് സഹായം അഭ്യര്‍ത്ഥിച്ചു, രേഖകള്‍ പുറത്ത്

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെയുള്ള ഇന്ത്യയുടെ ആക്രമണം അവസാനിപ്പിക്കാൻ പാകിസ്താൻ അമേരിക്കയുടെ സഹായം തേടിയതായി വെളിപ്പെടുത്തുന്ന രേഖകൾ...

അമേരിക്കൻ വാർത്ത

ഫോമാ ഭാഷാ വിഭ്യാഭ്യാസ ഫോറം: രണ്ട് സ്‌ക്കൂളുകള്‍ക്ക് സഹായവുമായി ഹൂസ്റ്റണ്‍ ജനറല്‍സ്

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫോമായുടെ കീഴിലുള്ള ലാംഗ്വേജ് & എഡ്യൂക്കേഷന്‍ ഫോറത്തിന്റെ...

അമേരിക്കൻ വാർത്ത

ന്യൂയോർക്കിലെ മലയാളി ലത്തീൻ കത്തോലിക്കർ നവവത്സരാഗമനം ആഘോഷിച്ചു

ന്യൂ യോർക്ക് : ന്യൂ യോർക്ക് പ്രദേശത്തെ ലത്തീൻ ആരാധനാ ക്രമം പിന്തുടരുന്ന മലയാളികൾ  ...

അമേരിക്കൻ വാർത്ത

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ് വീണ്ടും കോടതിയില്‍; സോഷ്യല്‍ മീഡിയ പോസ്റ്റ് പിന്‍വലിച്ചു

റിച്ച്മണ്ട്, ടെക്‌സസ്: പണം വെളുപ്പിക്കല്‍  കേസുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ്...