ഒഹായോ: കേരള അസോസിയേഷൻ ഓഫ് ഒഹായോയുടെ( KAO) ക്രിസ്തുമസ് ആഘോഷം വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ നോർത്തുറോയൽട്ടൻ ഹൈ സ്കൂൾ ഡാൻ കാലബ്രീസ് പെർഫോമിങ് സെന്ററിൽ വച്ചു പ്രൌഡഗംഭീരമായി നടത്തപ്പെട്ടു. KAO യുടെ പ്രസിഡന്റ് വിഷിൻ ജോ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോസി വലിയപറമ്പിൽ , അരുൾ മാത്യു, മേഘ കൈതാരത്ത്, വിശാൽ പണിക്കർ, തരുൺ സോമനാദ് എന്നിവർ പരിപാടികൾക്ക് മേൽനോട്ടം വഹിച്ചു. ബഹുമാനപ്പെട്ട പി.സ്.നായർ അവർകൾ ക്രിസ്മസ് ട്രീ ലൈറ്റിങ്ങോടു കൂടി ചടങ്ങ് ഉൽഘാടനം ചെയ്തു. റവറന്റ് ഫാദർ ഉമ്മൻ തോമസ് ക്രിസ്മസ് സന്ദേശം നൽകി.

KAO പ്രസിഡന്റ് വിഷിൻ ജോ എല്ലാവർക്കും ശാന്തിയും സമാധാനവും സ്നേഹവും സന്തോഷവും നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേർന്നു. തുടർന്ന് ഹൈസ്കൂൾ സീനിയർസിനുള്ള സ്കോളർഷിപ് വിതരണം , വിവിധ കലാകായിക മേളകളിൽ വിജയികളായവർക്കുള്ള സമ്മാനദാനം എന്നിവ നടന്നു. തുടർന്നു വർണാഭമായ നൃത്തസംഗീത പരിപാടികളും, ക്രിസ്മസ് തീമിൽ അണിയിച്ചൊരുക്കിയ നാടകവും അരങ്ങേറി. KAO സെക്രട്ടറി ജോസി വലിയപറമ്പിൽ സ്പോൺസർസിനും, സന്നദ്ധ പ്രവർത്തകർക്കും, സദസ്യർക്കും നന്ദി രേഖപ്പെടുത്തി.

രുചിയേറിയ വിവിധയിനം കേയ്ക്കുകൾ അണിനിരന്ന വാശിയേറിയ കേയ്ക്ക് കോംപ്പെറ്റീഷനും ,അതീവരുചികരമായ, വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഏവർക്കും പ്രിയങ്കരമായി. ഡിജെ Taz beats ന്റെ അടിപൊളി ഡിജെ പാർട്ടി കുട്ടികൾക്കും മുതിർന്നവർക്കും ഹൃദ്യമായ അനുഭവമായി. രാവേറുവോളം നൃത്തചുവടുകളും, സൗഹൃദസംഭാഷണങ്ങളുമായി, ഫോട്ടോബൂത്തിലും പുൽക്കൂട്ടിലും വിവിധ പോസുകളിൽ ഫോട്ടോസ് എടുത്തും, “ഇനിയും കാണാം ”എന്ന് പറഞ്ഞു പിരിയുമ്പോൾ എല്ലാവരുടെയും മനസ്സുകൾ നിറഞ്ഞിരുന്നു.







Leave a comment