യോങ്കേഴ്‌സ്/ന്യൂയോർക്ക് : 2025 ഡിസംബർ 7ന് ന്യൂയോർക്കിലെ യോങ്കേഴ്‌സിലുള്ള സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽവച്ചു മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് വിദ്യാർഥി പ്രസ്ഥാനത്തിന്റെ (MGOCSM) പൂർവ വിദ്യാർഥികളുടെ യോഗം നടത്തപ്പെട്ടു. മുംബൈ ഭദ്രാസനത്തിന്റെ മെത്രാപ്പൊലീത്തയും MGOCSM–ന്റെ മുൻ പ്രസിഡന്റുമായ ഡോ. ഗീവർഗീസ് മാർ കൂറിലോസ് അധ്യക്ഷതവഹിച്ചു.

മുൻ കേന്ദ്ര ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച ഫാ. പി.സി ചെറിയാന്റെ പ്രവർത്തങ്ങളും മെത്രപ്പൊലീത്ത അനുസ്മരിച്ചു. ഫാ പി. സി ചെറിയാന്റെ ഓർമകൾ അനുസ്മരിച്ചു.
എഴുപതുകളിൽ അദ്ദേഹത്തോടൊപ്പം സ്റ്റുഡന്റ് സെക്രട്ടറിയായി പ്രവർത്തിച്ച കോരസൺ വർഗീസ് അനുസ്മരണപ്രസംഗം നിർവഹിച്ചു.
യോങ്കേഴ്‌സ് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി റവ. ഫാ. ജോബ്സൺ കോട്ടപ്പുറത്ത്, താൻ ഓർത്തഡോക്സ് യൂത്തലീഗ് ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച സമയത്തെ സ്വാധീനിച്ച അനുഭവങ്ങൾ പറഞ്ഞു. MGOCSM അലമ്നൈ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സജി പോത്തൻ സ്വാഗതം ചെയ്യുകയും 2016ൽ ഔദ്യോഗികമായി രൂപീകരിച്ച സംഘടനയുടെ നാൾവഴികൾ വിശദീകരിച്ചു.
MGOCSM പൂർവ വിദ്യാർഥികളുടെ പശ്ചാത്തലം വിശദീകരിക്കുകയും യുവജന ശുശ്രൂഷ ആരംഭിക്കുന്നതിൽ പൂർവ വിദ്യാർഥികൾ എങ്ങനെ പ്രധാന പങ്കുവഹിച്ചുവെന്ന് സജി അനുസ്മരിച്ചു. പരസ്പരം കൂട്ടായ്മയിൽ വളരുക, MGOCSM–ൽ ഒരിക്കൽ സജീവമായിരുന്നവരെ സഭയുടെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുക, സഭയുടെ നന്മയ്ക്കായി ഗ്രൂപ്പിലെ ഒളിഞ്ഞിരിക്കുന്ന ഊർജ്ജം തിരിച്ചുകൊണ്ടുവരാൻ മറ്റുള്ളവർക്ക് ഒരു പാലമായി മാറുക എന്നീ പൂർവ വിദ്യാർഥികളുടെ മൂന്ന് ദർശനങ്ങളെക്കുറിച്ച് മുൻ സെക്രട്ടറി മാത്യു സാമുവൽ ഓർമ്മിപ്പിച്ചു. ഫിലിപ്പോസ് ഫിലിപ്പ് നന്ദി പറഞ്ഞു. MGOCSM പൂർവ വിദ്യാർഥികളും മുതിർന്ന സുഹൃത്തുക്കളും MGOCSM, FOCUS അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
Report ജെയിംസ് മാളിയേക്കൽ







Leave a comment