കേരള വാർത്തകൗതുകങ്ങൾസിനിമ

‘ഒരുത്തീ’ സിനിമയിലൂടെ ലോകമറിഞ്ഞ ധൈര്യശാലി; സൗമ്യ ഇനി കല്പറ്റ നഗരസഭയിൽ കൗൺസിലർ

കല്പറ്റ : നവ്യാ നായരുടെ സിനിമയായ ‘ഒരുത്തീ’യിലൂടെ ലോകംമുഴുവൻ അറിഞ്ഞ ആ ധൈര്യശാലി സൗമ്യ ഇനി കല്പറ്റ നഗരസഭയിൽ ഇടതുപക്ഷ കൗൺസിലർ. കള്ളന്മാരുടെപിന്നാലെ പാഞ്ഞ് നഷ്ടപ്പെട്ട സ്വർണം തിരിച്ചെടുത്ത ധൈര്യശാലിയായാണ് നാട് സൗമ്യയെ അറിഞ്ഞതെങ്കിൽ ഇനിയത് കല്പറ്റ നഗരസഭാ കൗൺസിലിൽ സിപിഐയുടെ പുതുമുഖമായിട്ടായിരിക്കും. നഗരസഭ 12-ാം വാർഡ് എമിലിത്തടത്തിലെ ഇടതുമുന്നണിസ്ഥാനാർഥിയായ സൗമ്യ 13 വോട്ടിന്റെ ഭൂരിപക്ഷത്തിൽ 233 വോട്ടുനേടിയാണ് ജയിച്ചത്. മുസ്‌ലിംലീഗിന്റെ ശക്തികേന്ദ്രങ്ങളിലൊന്നിലാണ് വിജയം. ലീഗിന്റെ റംല സുബൈറിന് 220 വോട്ടും സ്വതന്ത്രസ്ഥാനാർഥിയായ ഉമൈബ മൊയ്തീൻകുട്ടിക്ക് 82 വോട്ടുമാണ് ലഭിച്ചത്.

കൊല്ലം കല്ലുകടവ് സ്വദേശിയായ സൗമ്യ, ഭർത്താവ് ഷൈജുവിന് സ്ഥലംമാറ്റംകിട്ടിയപ്പോൾ 2017-ലാണ് വയനാട്ടിലെത്തിയത്.

നിലവിൽ കല്പറ്റ എമിലിയിലാണ് താമസം. മാനന്തവാടി നഗരസഭയിൽ ഹെൽത്ത് ഇൻസ്പെക്ടറായ ഷൈജുവും മക്കളായ സബന്യയും സോനയും ഒപ്പമുണ്ട്. നിലവിൽ എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ്, ഐഐഡിആർഎം സംസ്ഥാനസെക്രട്ടറി, നവോത്ഥാനമൂല്യ സംരക്ഷണസമിതി ജില്ലാസെക്രട്ടറി എന്നീ ചുമതലകളും വഹിക്കുന്നുണ്ട്. “30 വർഷമായി ലീഗിന്റെ കോട്ടയാണ് എമിലിത്തടം, അതാണ് ജനം കൈയിൽ ഏൽപ്പിച്ചുതന്നിരിക്കുന്നത്. ഒരുപാട് സന്തോഷമുണ്ട്, സദ്ഭരണം കാഴ്ചവെക്കും’’ -സൗമ്യ പറഞ്ഞു.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...