അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്തശാസ്ത്രീയം

കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ എബോള വൈറസ് വ്യാപനം; ജാഗ്രത

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ എബോള വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, ഈ രാജ്യങ്ങളിൽനിന്ന് വരുന്ന വിമാന യാത്രക്കാർക്കായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

അതിർത്തി കടന്നുള്ള രോഗവ്യാപനം തടയുന്നതിനും രോഗബാധ മുൻകൂട്ടി തിരിച്ചറിയുന്നതിനുമായി വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കാനാണ് പുതിയ നിർദേശം. ഇതനുസരിച്ച്, യാത്രക്കാർ വിമാനത്തിൽ കയറുന്നതിന് മുൻപായി നിർബന്ധമായും ആരോഗ്യ സത്യവാങ്മൂലം സമർപ്പിക്കണം.

യാത്രയ്ക്കിടയിൽ രോഗലക്ഷണങ്ങൾ കാണിക്കുന്നവർക്ക്  വേണ്ടി പ്രത്യേക ഇരിപ്പിടങ്ങൾവിമാനത്തിനകത്ത് ക്രമീകരിക്കണം. രോഗബാധയുള്ളവരെ തിരിച്ചറിയുന്നതിനും ഐസൊലേഷൻ പ്രോട്ടോക്കോളുകൾ പാലിക്കുന്നതിനും വിമാനക്കമ്പനികൾ എയർപോർട്ട് ഹെൽത്ത് അതോറിറ്റികളുമായി ചേർന്ന് പ്രവർത്തിക്കണമെന്നും ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്.

കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽനിന്ന് സർവീസ് നടത്തുന്ന എത്യോപ്യൻ എയർലൈൻസ്, എമിറേറ്റ്സ്, ഖത്തർ എയർവേയ്‌സ്, തുർക്കിഷ് എയർലൈൻസ്, എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ വിവിധ അന്താരാഷ്ട്ര-ആഭ്യന്തര എയർലൈനുകൾക്ക് നിർദേശങ്ങൾ ബാധകമാണ്. 

അതിനിടെ, കേന്ദ്രആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച നടന്ന അവലോകന യോഗത്തിൽ എബോളയെ നേരിടാൻ രാജ്യം സജ്ജമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തി കടക്കുന്ന സ്ഥലങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ പ്രവേശന കവാടങ്ങളിലും എബോള സ്ക്രീനിങ് സംവിധാനങ്ങൾ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് ആരോഗ്യ മന്ത്രി അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ടെസ്റ്റുകൾ, ട്രാക്ക് ചെയ്യൽ, നിരീക്ഷിക്കൽ തുടങ്ങിയവ ശക്തമാക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ എന്നിവയോടും മന്ത്രി നിർദേശിച്ചിട്ടുണ്ട്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

രണ്ടാം ടി 20: വിജയം 90 റണ്‍സിന്; ജയത്തോടെ ഇന്ത്യക്ക് പരമ്പരയും

ഹരാരെ: തുടര്‍ച്ചയായ രണ്ടാം ടി 20 യിലും ആതിഥേയരായ സിംബാബ് വെയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി...

ആനുകാലികംപ്രധാന വാർത്ത

നീറ്റ് വിവാദം: എൻടിഎയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, അച്ചടക്ക നടപടി

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ....

അന്താരാഷ്ട്ര വാർത്തചരമം

ലണ്ടനിലെ ഹോട്ടലിൽ സൗദി രാജകുമാരൻ മരിച്ച നിലയിൽ; മരണ കാരണം ലഹരിയുടെ അമിത ഉപയോഗമെന്ന് റിപ്പോർട്ട്

ലണ്ടൻ: ലണ്ടനിലെ പ്രമുഖ ആഡംബര ഹോട്ടൽ മുറിയിൽ സൗദി രാജകുമാരൻ അബ്ദുള്ള ബിൻ ഫഹദ് ബിൻ...