കൗതുകങ്ങൾസിനിമ

പിറന്നാളും വിവാഹ വാര്‍ഷികവും; ആന്റണി പെരുമ്പാവൂരിന് ഇരട്ട ആഘോഷം, ആശംസയുമായി മോഹന്‍ലാല്‍

നിർമാതാവും സന്തതസഹചാരിയുമായ ആന്റണി പെരുമ്പാവൂരിന് പിറന്നാൾ- വിവാഹവാർഷിക ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. ആന്റണിക്കും ഭാര്യയ്ക്കും ഒപ്പമുള്ള ചിത്രത്തിനൊപ്പം ഹൃദ്യമായ ചെറുകുറിപ്പും പങ്കുവെച്ചാണ് മോഹൻലാലിന്റെ ആശംസ. സുചിത്ര മോഹൻലാലിനേയും ചിത്രത്തിൽ കാണാം.

‘പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട ആന്റണി. സമാധാനവും സന്തോഷവും ആരോഗ്യവും എണ്ണിയാലൊടുങ്ങാത്ത നല്ല നിമിഷങ്ങളും നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു. വിവാഹവാർഷിക ദിനത്തിൽ, ഒന്നിച്ച് പടുത്തുയർത്തിയ എല്ലാത്തിനേയും നന്ദിയോടെ ഓർക്കാനും മുന്നിലുള്ള മനോഹരമായ യാത്രയെ ആവേശത്തോടെ സ്വീകരിക്കാനും സാധിക്കട്ടേ’, എന്നായിരുന്നു മോഹൻലാലിന്റെ കുറിപ്പ്.

മോഹൻലാലിന്റെ വിശ്വസ്തനും ആശിർവാദ് സിനിമാസിന്റെ അമരക്കാരനുമായ ആന്റണി പെരുമ്പാവൂർ 1968 മേയ് 25-നാണ് ജനിച്ചത്. കിലുക്കം മുതൽ ദൃശ്യം 3 വരെ ഒട്ടേറെ സിനിമകളിൽ നടനായും അന്റണി തിളങ്ങി. ശാന്തി ആന്റണിയാണ് ഭാര്യ. രണ്ടുമക്കളുണ്ട്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...