സിനിമ

വിജയക്കൊടുമുടിയിൽ രൺവീറിന് തിരിച്ചടി; വിലക്കി ബോളിവുഡ് സംഘടന

ബോളിവുഡ് താരം രൺവീർ സിങ്ങിന് വിലക്കേർപ്പെടുത്തി ചലച്ചിത്ര സംഘടനയായ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ്. ഡോൺ 3 എന്ന ചിത്രത്തിൽനിന്ന് അവസാനനിമിഷം പിന്മാറിയത് ചൂണ്ടിക്കാട്ടിയാണ് നടപടി.

കഴിഞ്ഞയാഴ്ച സംഘടന വിഷയത്തിൽ ഇടപെട്ടിരുന്നു. തിങ്കളാഴ്ച വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് വിലക്ക് പ്രഖ്യാപിച്ചത്.

നിർമാണക്കമ്പനിയായ എക്‌സൽ എന്റർടെയ്ൻമെന്റ് ആണ് രൺവീറിനെതിരേ സംഘടനയെ സമീപിച്ചത്. ചിത്രീകരണം തുടങ്ങാനിരിക്കെ അവസാനനിമിഷം രൺവീർ പിന്മാറിയത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് നിർമാണക്കമ്പനി ആരോപിക്കുന്നു. തങ്ങളുമായി രൺവീർ മൂന്ന് ചിത്രങ്ങൾക്കുള്ള കരാറിൽ ഏർപ്പെട്ടിരുന്നതായി നിർമാണക്കമ്പനി പരാതിയിൽ പറയുന്നു.

45 കോടി നഷ്ടപരിഹാരമായി നൽകണമെന്നാണ് നിർമാണക്കമ്പനിയുടെ ആവശ്യം. പ്രശ്‌നത്തിൽ പരിഹാരമുണ്ടാവുന്നതുവരെ താരവുമായി സഹകരിക്കരുതെന്ന് സംഘടന നിർദേശം നൽകി.

‘ധുരന്ധർ’ ഒന്നും രണ്ടും ഭാഗങ്ങൾ വിജയിച്ചു നിൽക്കവെയാണ് രൺവീറിന് വിലക്കുവരുന്നത്. തുടർവിജയങ്ങളുടെ പശ്ചാത്തലത്തിൽ താരമൂല്യം ഉയർന്നുനിൽക്കവെയുള്ള വിലക്ക് രൺവീറിന് കനത്ത തിരിച്ചടിയാണ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

സിനിമ

കുടുംബപ്രേക്ഷകരേയും കൈയിലെടുത്ത് ‘കറക്കം’; ഹൊറർ- കോമഡി (Review)

മലയാളത്തിലെ ആദ്യമ്യൂസിക്കൽ ഹൊറർ- കോമഡി ചിത്രമായ ‘കറക്കം’ തിയേറ്ററുകളിൽ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. യുവാക്കളെ മാത്രമല്ല,...

ചരമംസിനിമ

നടൻ അജിത്കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു, ആദരാഞ്ജലികളർപ്പിച്ച് സിനിമാലോകം

തമിഴ് സൂപ്പർതാരം അജിത്കുമാറിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു...

സിനിമ

പെപ്പേയുടെ ആക്ഷൻ താണ്ഡവം, വെള്ളിത്തിരയെ തീ പിടിപ്പിക്കുന്ന ‘കാട്ടാളൻ’ (Review)

പാൻ ഇന്ത്യൻ ലേബലിൽ വരുന്ന ചില അന്യഭാഷാ ചിത്രങ്ങൾ കാണുമ്പോൾ നമ്മളിൽ പലരും ആലോചിക്കും ഇതുപോലൊന്ന്...

പ്രധാന വാർത്തസിനിമ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ന്യൂഡൽഹി: ഡൽഹി സന്ദർശനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച...