അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

തോ​​മ​​സ് ക​​പ്പ് ബാ​​ഡ്മി​​ന്‍റ​​ണി​​ല്‍ ഇ​​ന്ത്യ​​ന്‍ ടീം ​​സെ​​മി​​യി​​ൽ

ഹോ​​ഴ്‌​​സെ​​ന്‍​സ് (ഡെ​​ന്മാ​​ര്‍​ക്ക്): 2026 തോ​​മ​​സ് ക​​പ്പ് ബാ​​ഡ്മി​​ന്‍റ​​ണി​​ല്‍ ഇ​​ന്ത്യ​​ന്‍ ടീം ​​മെ​​ഡ​​ല്‍ ഉ​​റ​​പ്പി​​ച്ചു. ക്വാ​​ര്‍​ട്ട​​ര്‍ ജ​​യി​​ച്ച് സെ​​മി​​യി​​ല്‍ പ്ര​​വേ​​ശി​​ച്ച​​തോ​​ടെ​​യാ​​ണ് ഇ​​ന്ത്യ​​ന്‍ പു​​രു​​ഷ ടീം ​​മെ​​ഡ​​ല്‍ ഉ​​റ​​പ്പി​​ച്ച​​ത്. സെ​​മി​​യി​​ല്‍ പ്ര​​വേ​​ശി​​ച്ചാ​​ല്‍ ഏ​​റ്റ​​വും ചു​​രു​​ങ്ങി​​യ​​ത് വെ​​ങ്ക​​ലമെ​​ഡ​​ല്‍ ല​​ഭി​​ക്കും. ക്വാ​​ര്‍​ട്ട​​റി​​ല്‍ ഇ​​ന്ത്യ 3-0നു ​​ചൈ​​നീ​​സ് താ​​യ്‌​​പേ​​യി​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് സെ​​മി​​യി​​ലേ​​ക്കു മു​​ന്നേ​​റി​​യ​​ത്.

ക്വാ​​ര്‍​ട്ട​​ര്‍ പോ​​രാ​​ട്ട​​ത്തി​​ലെ ആ​​ദ്യ സിം​​ഗി​​ള്‍​സി​​ല്‍ ല​​ക്ഷ്യ സെ​​ന്നി​​ന്‍റെ ജ​​യ​​ത്തോ​​ടെ​​യാ​​ണ് ഇ​​ന്ത്യ പോ​​രാ​​ട്ടം ആ​​രം​​ഭി​​ച്ച​​ത്. ലോ​​ക ആ​​റാം ന​​മ്പ​​റാ​​യ ചൗ ​​ടി​​യാ​​ന്‍ ചെ​​ന്നി​​ന് എ​​തി​​രേ ആ​​ദ്യ ഗെ​​യിം ന​​ഷ്ട​​പ്പെ​​ട്ട​​ശേ​​ഷം ശ​​ക്ത​​മാ​​യി തി​​രി​​ച്ചെ​​ത്തി ല​​ക്ഷ്യ സെ​​ന്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. സ്‌​​കോ​​ര്‍: 18-21, 22-20, 21-17. തു​​ട​​ര്‍​ന്ന് അ​​ര​​ങ്ങേ​​റി​​യ ഡ​​ബി​​ള്‍​സി​​ല്‍ ഇ​​ന്ത്യ​​യു​​ടെ സാ​​ത്വി​​ക്‌​​സാ​​യ് രാ​​ജ് – ചി​​രാ​​ഗ് ഷെ​​ട്ടി കൂ​​ട്ടു​​കെ​​ട്ട്, ചൈ​​നീ​​സ് താ​​യ്‌​​പേ​​യി​​യു​​ടെ ചി​​യു ഹ​​സി​​യാ​​ങ് ചീ – ​​വാ​​ങ് ചി​​ലി​​ന്‍ എ​​ന്നി​​വ​​രെ തോ​​ല്‍​പ്പി​​ച്ചു. മൂ​​ന്നു ഗെ​​യിം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ല്‍ 23-21, 19-21, 21-12നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന്‍റെ ജ​​യം. അ​​തോ​​ടെ ഇ​​ന്ത്യ 2-0ന് ​​ലീ​​ഡ് നേ​​ടി.

ര​​ണ്ടാം സിം​​ഗി​​ള്‍​സി​​ല്‍ ആ​​യു​​ഷ് ഷെ​​ട്ടി​​യാ​​ണ് ഇ​​ന്ത്യ​​ക്കാ​​യി ഇ​​റ​​ങ്ങി​​യ​​ത്. ലോ​​ക എ​​ട്ടാം ന​​മ്പ​​റാ​​യ ലി​​ന്‍ ചു​​ന്‍ യി ​​ആ​​യി​​രു​​ന്നു ആ​​യു​​ഷ് ഷെ​​ട്ടി​​ന്‍റെ എ​​തി​​രാ​​ളി. 21-16, 21-17ന് ​​ഇ​​ന്ത്യ​​യു​​ടെ ഭാ​​വി​​വാ​​ഗ്ദാ​​ന​​മാ​​യ ആ​​യു​​ഷ് ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഓ​​ള്‍ ഇം​​ഗ്ല​​ണ്ട് ജേ​​താ​​വാ​​യ ലി​​ന്‍ ചു​​ന്‍ യി​​യെ 48 മി​​നി​​റ്റി​​ല്‍ ആ​​യു​​ഷ് പ​​റ​​പ്പി​​ച്ചു.

ഇ​​ന്ത്യ x ഫ്രാ​​ന്‍​സ് സെ​​മി

സെ​​മി​​യി​​ല്‍ ഫ്രാ​​ന്‍​സാ​​ണ് ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ള്‍. ക്വാ​​ര്‍​ട്ട​​റി​​ല്‍ 3-0ന് ​​ജ​​പ്പാ​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ഫ്രാ​​ന്‍​സ് സെ​​മി​​യി​​ല്‍ എ​​ത്തി​​യ​​ത്. ചൈ​​ന​​യും ഡെ​​ന്മാ​​ര്‍​ക്കും ത​​മ്മി​​ലാ​​ണ് മ​​റ്റൊ​​രു സെ​​മി പോ​​രാ​​ട്ടം.

ഗ്രൂ​​പ്പ് എ​​യി​​ല്‍ ചൈ​​ന​​യ്ക്കു പി​​ന്നി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യാ​​ണ് ഇ​​ന്ത്യ ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്. തോ​​മ​​സ് ക​​പ്പി​​ല്‍ ഇ​​ന്ത്യ ഒ​​രു ത​​വ​​ണ (2022) ചാ​​മ്പ്യ​​ന്മാ​​രാ​​യി​​ട്ടു​​ണ്ട്. ഇ​​ന്ത്യ മൂ​​ന്നു പ്രാ​​വ​​ശ്യം (1952, 1955, 1979) വെ​​ങ്ക​​ല​​വും സ്വ​​ന്ത​​മാ​​ക്കി.

ഫ്രാ​​ന്‍​സി​​ന് എ​​തി​​രാ​​യ സെ​​മി​​യി​​ല്‍ ഇ​​ന്ത്യ​​ക്കാ​​യി ആ​​യു​​ഷ് ഷെ​​ട്ടി, കി​​ഡം​​ബി ശ്രീ​​കാ​​ന്ത്, മ​​ല​​യാ​​ളി താ​​രം എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ് എ​​ന്നി​​വ​​രാ​​ണ് സിം​​ഗി​​ള്‍​സ് ക​​ളി​​ക്കു​​ക. ക്വാ​​ര്‍​ട്ട​​റി​​നി​​ടെ കാ​​ലി​​നു ചെ​​റി​​യ പ​​രി​​ക്കേ​​റ്റ ല​​ക്ഷ്യ സെ​​ന്‍ പു​​റ​​ത്തി​​രി​​ക്കും.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകായികം

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്; വൈഭവും സഞ്ജുവും ശ്രേയസും സാധ്യതാ പട്ടികയില്‍

മുംബൈ: ജപ്പാനിലെ ഐച്ചി നാഗോയയിൽ സെപ്റ്റംബർ-ഒക്‌ടോബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാടുകടത്തിയ യുവതിക്ക് യുഎസ് വീണ്ടും പ്രവേശനാനുമതി നൽകി

ലൂസിയാന: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട യുവതിക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതി നൽകി ഇമിഗ്രേഷൻ ആൻഡ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

ഇവർ ലാവോസിലെ ‘മഞ്ഞുമ്മൽ ബോയ്സ്’, ലോകം ഇന്നോളം കണ്ടതിൽ ഏറ്റവും കഠിനമായ രക്ഷാപ്രവർത്തനം

ഗുണാകേവിൽ അകപ്പെട്ടുപോയ കൂട്ടുകാരനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ നാം ശ്വാസമടക്കിയാണ് കണ്ടിരുന്നത്....

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മാഗ്നിഫിക്ക ഹ്യൂമാനിറ്റാസും പോപ്പ് ലിയോയുടെ എൻസൈക്ലിക്കലും; ഒരു അവലോകനം

റവ. ഡോ. ജോസഫ് വർഗീസ് പോപ്പ് ലിയോ പതിനാലാമൻ എഴുതിയ  ആദ്യത്തെ ചാക്രികലേഖനമാണ്,    മനോഹരമായ...