അമേരിക്കൻ വാർത്ത

ഒക്കലഹോമ സെന്റ് ജോര്‍ജ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും പുതിയ ഹാളിന്റെ കൂദാശയും

ഒക്കൽഹോമ: സെൻറ് ജോർജ് സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും പുതിയതായി നിർമ്മിച്ച ജോർജിയൻ ഹാളിന്റെ കൂദാശയും ഏപ്രിൽ 24, 25 തീയതികളിൽ നടത്തപ്പെട്ടു.

ഏപ്രിൽ 24ന് സന്ധ്യാ പ്രാർത്ഥനക്ക് ശേഷം ജോർജിയൻ ഹാളിൻ്റേയും പാഴ്സനേജിൻ്റേയും കൂദാശയും പബ്ലിക് മീറ്റിങ്ങും വിവിധ സാംസ്‌കാരിക പരിപാടികളും നടത്തപ്പെട്ടു.

ഏപ്രിൽ 25 ശനിയാഴ്ച രാവിലെ 9 തിന് വിശുദ്ധ മൂന്നിന്മേൽ കുർബാനയും പെരുന്നാൾ സന്ദേശവും പ്രദക്ഷിണവും ആശിർവാദവും നടത്തപ്പെട്ടു.
കൂദാശക്കും വിശുദ്ധ മൂന്നിന്മേൽ കുർബാനക്കും അമേരിക്കൻ അതിഭദ്രാസനാധിപൻ അഭിവന്ദ്യ എൽദോ മോർ തീത്തൂസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് മുഖ്യ കാർമികത്വം വഹിച്ചു. ശുശ്രൂഷകളിൽ വന്ദ്യ വി.എം.തോമസ് കോർ എപ്പിസ്കോപ്പാ, ഭദ്രാസന സെക്രട്ടറി റവ. ഫാ. പോൾ തോട്ടക്കാട്, റവ.ഫാ. ഏലിയാസ് അരാമത്ത്, റവ.ഫാ. ബാബു പെരിങ്ങോൾ, റവ.ഫാ. ബേസിൽ എബ്രഹാം എന്നീ വൈദികർ പങ്കെടുത്തു. വിശുദ്ധ ഗീവർഗീസ് സഹദായുടെ മധ്യസ്ഥതയിൽ അഭയപ്പെട്ടുകൊണ്ട് നടത്തപ്പെട്ട ഈ പെരുന്നാളിന് വികാരി റവ.ഫാ. ബൈജു മാത്യു നേതൃത്വം കൊടുത്തു. ഇടവകയുടെ വൈസ് പ്രസിഡൻ്റ് ജേക്കബ് മാത്യു, സെക്രട്ടറി ജോവിൻ ജോസ്, ട്രഷറർ ടോം മത്തായി എന്നിവരും കമ്മിറ്റി അംഗങ്ങളും ഇടവക വിശ്വാസികളും പെരുന്നാളിന്റെ വിജയത്തിന് സജീവമായി പ്രവർത്തിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...