അമേരിക്കൻ വാർത്ത

വേൾഡ് മലയാളി കൌൺസിൽ ഫിലാഡൽഫിയയിൽ ഈസ്റ്റർ – വിഷു സംയുക്തമായി ആഘോഷിച്ചു

ഫിലാഡൽഫിയ: വേൾഡ് മലയാളീ കൌൺസിൽ ഫിലാഡൽഫിയ പ്രൊവിൻസിലെ അംഗങ്ങളും കുടുംബങ്ങളും സുഹൃത്തുക്കളും ചേർന്ന് ഈസ്റ്റർ – വിഷു സംയുക്തമായി ആഘോഷിച്ചു. ഈ കഴിഞ്ഞ ഏപ്രിൽ മാസം ഇരുപത്തിയാറാം തീയതി, ഞായറാഴ്ച പ്രൊവിൻസ് പ്രസിഡന്റ് നൈനാൻ മത്തായിയുടെ ബെൻസേലത്തുള്ള  ഭവനഅങ്കണത്തിൽ വച്ചാണ് ഒത്തുചേരലും ആഘോഷപരിപാടികളും സംഘടിപ്പിച്ചത്.   

2026-2028 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രൊവിൻസിന്റെ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാച്ചടങ്ങിനും അതോടൊപ്പം പ്രൊവിൻസ് രണ്ടു വർഷത്തേക്ക് നടപ്പിലാക്കുന്ന വിവിധ പരിപാടികളുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ആലോചനകൾക്കു ശേഷം അംഗീകാരം നൽകുന്ന ശുഭ മുഹൂർത്തത്തിനും ആഘോഷ വേദിയും ഒത്തുചേരലും സാക്ഷ്യം വഹിച്ചു.

  ഒരു നിമിഷത്തെ മൗന പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു. ജനറൽ സെക്രട്ടറി ലൂക്കോസ് മാത്യു സ്വാഗതവും ഈസ്റ്റർ – വിഷു ആശംസകൾ അർപ്പിച്ചും, കഴിഞ്ഞ മീറ്റിംഗിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് നൈനാൻ മത്തായി അധ്യക്ഷ പ്രസംഗം നടത്തി. ചെയർപേഴ്സൺ അജി പണിക്കർ ആശംസാ പ്രസംഗം നടത്തി. ഐശ്വര്യവും സമ്പൽസമൃദ്ധവുമായ ഈസ്റ്ററും വിഷുവും എല്ലാവര്ക്കും ഇരുവരും ആശംസിച്ചു. പ്രൊവിൻസ് നടപ്പാക്കുന്ന എല്ലാ പദ്ധതികളെക്കുറിച്ചും വിശദമായി നൈനാൻ മത്തായി സദസ്സിനെ അറിയിച്ചു. പുതുതായി പ്രൊവിൻസിന്റെ ഭാരവാഹികളായി സത്യപ്രതിജ്ഞ ചെയ്ത എല്ലാവര്ക്കും യോഗം ആശംസകളും ഭാവുകങ്ങളും നേർന്നു.

പ്രൊവിൻസിന്റെ അക്കൗണ്ട് സംബന്ധമായ വിവരങ്ങൾ ട്രെഷറർ തോമസ്കുട്ടി വര്ഗീസ് സമർപ്പിക്കുകയം യോഗം അത് അംഗീകരിക്കുകയും ചെയ്തു. ശേഷം തന്റെ ചുമതലകൾ പുതിയ ട്രെഷറർ അമ്മാൾ ജോർജ്ജിന്  യോഗ മദ്ധ്യേ കൈമാറി.  തുടർന്ന് സുഹൃദവിരുന്നും സമ്മേളനവും സംഘടിപ്പിച്ചു. പ്രൊവിൻസ് മുൻകാലങ്ങളിൽ നടപ്പാക്കിയ ടൂർ പ്രോഗ്രാമുകളും ക്രൂസ് ട്രിപ്പുകളും എല്ലാവര്ക്കും സ്നേഹം പങ്കു വയ്ക്കുവാനും ബന്ധങ്ങൾ പുതുക്കുവാനുമുള്ള മികച്ച അവസരങ്ങളായി ആകര്ഷണീയമാക്കിയതിനാൽ ഈ വർഷവും ടൂർ പ്രോഗ്രാമുകളും ക്രൂസ് ട്രിപ്പും സംഘടിപ്പിയ്ക്കുവാൻ തീരുമാനമായി. ഈ യാത്രകൾ സുഗമമായി നടപ്പിലാക്കുവാനും കാഴ്ചകൾ അവിസ്മരണീയമാക്കുവാനുമായി പ്രൊവിൻസ് ചെയർ അജി പണിക്കരെയും പ്രോഗ്രാം കോഓർഡിനേറ്റർ ഷൈലാ രാജനെയും യോഗം ഐക്യഖണ്ഡേന ചുമതലപ്പെടുത്തി.

ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി പ്രൊവിൻസ് കഴിഞ്ഞ വര്ഷം ഒക്ടോബർമാസം നടപ്പിലാക്കിയ ഇരുപത്തിയഞ്ചു നിർദ്ദനദമ്പതികളുടെ സമൂഹവിവാഹത്തിന്റെ ഒന്നാം വാർഷികം ഈ വരുന്ന ഒക്ടോബർമാസം രണ്ടാം തീയതി പത്തനാപുരത്തുള്ള ഗാന്ധിഭവനത്തിൽ വച്ച് സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. ഇത്തരുണത്തിൽ അടൂരുള്ള ഒരു നിര്ധനകുടുംബത്തിനു പ്രൊവിൻസ് പണിതുകൊണ്ടിരിക്കുന്ന ഭവനത്തിന്റെ പണി പൂർത്തീകരിച്ചു താക്കോൽദാന കർമവും നിർവഹിക്കുവാനും തീരുമാനിച്ചു. പ്രൊവിൻസിന്റെ അംഗങ്ങൾ ഈ ശുഭമുഹൂർത്തത്തിൽ പങ്കെടുക്കുന്നതാണ്.

   കൃത്യമായ ആസൂത്രണവും പ്രൊവിൻസ് അംഗങ്ങളുടെ അക്ഷീണ പരിശ്രമവും ഒത്തു ചേർന്നപ്പോൾ ആഘോഷ പരിപാടികളും ഭാവി പരിപാടികളും പ്രചോദനാത്മകമായ ഒരു പുതിയ അധ്യായത്തിനു തുടക്കമിട്ടിരിക്കുകയാണ്. ട്രെഷറർ അമ്മാൾ ജോർജ്ജ് നന്ദി പ്രകാശനം നിർവഹിച്ചു. ഫോട്ടോസെഷെനോടും സമാപന പ്രാർത്ഥനയോടും   കൂടി വൈകിട്ട് നാലുമണിക്ക് ആരംഭിച്ച ആഘോഷ പരിപാടികൾ രാത്രി എട്ടുമണിയോടുകൂടി പര്യവസാനിച്ചു.

Report ലൂക്കോസ് മാത്യു

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...