കായികംകൗതുകങ്ങൾസിനിമ

അജിത്തിന്റെ റേസിങ് ജീവിതം ഡോക്യുമെന്ററിയാവുന്നു; മോഷന്‍ പോസ്റ്റര്‍ പുറത്ത്

തമിഴ് സൂപ്പർതാരം അജിത്തിന്റെ റേസിങ് ജീവിതം ഡോക്യുമെന്ററിയാവുന്നു. ഗ്ലാഡിയേറ്റേഴ്‌സ്- ഇൻ പേഴ്‌സ്യൂട്ട് ഓഫ് ചാലഞ്ചസ് എന്ന പേരിലാണ് ഡോക്യുമെന്ററി പുറത്തിറങ്ങുക. ഡോക്യുമെന്ററിയുടെ മോഷൻ പോസ്റ്റർ അജിത്തിന്റെ 55-ാം പിറന്നാളിനോട് അനുബന്ധിച്ച് ശനിയാഴ്ച പുറത്തുവിട്ടു.

അജിത് കുമാർ സ്‌പോർട്‌സ് സർവീസസ് എൽഎൽപിയാണ് ഡോക്യുമെന്ററി അവതരിപ്പിക്കുന്നത്. തിയേറ്ററിൽ ഉൾപ്പെടെ റിലീസ് ചെയ്യും.

എ.എൽ. വിജയ് ആണ് സംവിധാനം. ജി.വി. പ്രകാശ് കുമാർ പശ്ചാത്തലസംഗീതം ഒരുക്കുന്നു. ആന്റണിയാണ് എഡിറ്റിങ്.

പ്രൊഫഷണൽ റേസർ എന്ന നിലയിൽ അജിത്തിന്റെ ജീവിതം പറയുന്നതാവും ഡോക്യുമെന്ററി. റേസറാവാനുള്ള തയ്യാറെടുപ്പുകൾ, നേരിട്ട വെല്ലുവിളികൾ എന്നിവ ഡോക്യുമെന്ററിയിൽ പ്രതിപാദിക്കും. ലോകത്തെ തന്നെ പ്രധാന കാറോട്ട മത്സരങ്ങളിൽ അജിത് പങ്കെടുത്തതിന്റെ അനുഭവങ്ങളും ഡോക്യുമെന്ററിയിലുണ്ടാവും. 90 മിനിറ്റോളമായിരിക്കും ദൈർഘ്യം.

അജിത് പങ്കെടുത്ത കാറോട്ട മത്സരങ്ങളിൽനിന്നുള്ള ഇതുവരെ പുറത്തുവരാത്ത ദൃശ്യങ്ങളും ഡോക്യുമെന്ററിയിലുണ്ടാവും.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...