അമേരിക്കൻ വാർത്തശാസ്ത്രീയം

എ.ഐ. ഡോക്ടറെ വിശ്വസിക്കാമോ? യു.എസിലെ പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്

ഇന്ന് ഏതൊരാളും ചെറിയൊരു ശാരീരികാസ്വസ്ഥതയുണ്ടായാൽ ആദ്യം തിരയുന്നത് ഡോക്ടറെ അല്ല; ഫോണിലെ ചാറ്റ്‌ബോട്ടുകളെയാണ്. രോഗ ലക്ഷണങ്ങൾ ? പ്രോംപ്റ്റ് ചെയ്താൽ രോഗമെന്തെന്ന് ചാറ്റ് ബോട്ട് പറഞ്ഞുതരുമെന്ന ധാരണ സമൂഹത്തിൽ ശക്തമായിരിക്കുന്നു. എന്നാൽ, ഈ ധാരണ പലപ്പോഴും അപകടത്തിനും വഴിവെക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. യു.എസിലെ പ്രമുഖ ആരോഗ്യ ഗവേഷണ കേന്ദ്രമായ മാസ് ജനറൽ ബ്രിഗ്ഹാം നടത്തിയ പഠനത്തിൽ 21 എ.ഐ. മോഡലുകളെ 29 ക്ലിനിക്കൽ കേസുകളിൽ പരീക്ഷിച്ചു. ഫലം ആശങ്കപ്പെടുത്തുന്നതായിരുന്നു. പ്രാഥമിക രോഗനിർണയത്തിൽ അഥവാ ആദ്യ ഘട്ടത്തിൽ രോഗ സാധ്യതകൾ കണ്ടെത്തുന്നതിൽ ഈ ചാറ്റ്‌ബോട്ടുകൾ 80 ശതമാനത്തിലധികം കേസുകളിൽ പരാജയപ്പെട്ടു.

പഠനത്തിൽ ശ്രദ്ധേയമായ കണ്ടെത്തൽ ഇതായിരുന്നു: പൂർണ്ണമായ രോഗവിവരങ്ങൾ ലഭിച്ചാൽ എ.ഐ. മോഡലുകൾക്ക് ശരിയായ അന്തിമ രോഗനിർണയം 90 ശതമാനം വരെ കണ്ടെത്താനായി. എന്നാൽ, ഒരു ഡോക്ടർ ചെയ്യേണ്ടതുപോലെ ഘട്ടംഘട്ടമായി ചിന്തിച്ച് സാധ്യതകളുടെ പട്ടിക തയാറാക്കുന്നതിലും പരിശോധനകൾ നിർദ്ദേശിക്കുന്നതിലും ഇവ വേണ്ടത്ര വിജയിച്ചില്ല. അഥവാ, രോഗനിർണയം നടത്താൻ എ.ഐ.ക്ക് കഴിയും. പക്ഷേ,അതിലേക്ക് എത്താനുള്ള ചിന്താപ്രക്രിയ ഇപ്പോഴും അതിന് വേണ്ടത്രയില്ല. പ്രാഥമിക ഘട്ടത്തിൽ രോഗം തെറ്റായി തിരിച്ചറിയുന്നത് ചികിത്സയിൽ വലിയ വൈകല്യങ്ങൾക്കും തെറ്റായ മരുന്നുകൾക്കും കാരണമാകാം. പ്രത്യേകിച്ച് തുടക്കത്തിൽ കണ്ടെത്തേണ്ട ഗുരുതര രോഗങ്ങൾ അർബുദം, ഹൃദ്രോഗം പോലുള്ളവ എ.ഐ. തെറ്റായി വിലയിരുത്തിയാൽ അതിന്റെ ഫലങ്ങൾ ഗുരുതരമാകും.

ഇതിനോടൊപ്പം, പലരും എ.ഐ. നൽകിയ മറുപടി കേട്ട് ഡോക്ടറെ സമീപിക്കാതെ ഇരിക്കുന്നതും വലിയ പ്രശ്‌നമാണ്. പുതിയ സർവേകൾ പ്രകാരം ആരോഗ്യ ഉപദേശം എ.ഐയിൽ നിന്ന് തേടുന്നവരിൽ വലിയൊരു ശതമാനം പിന്നീട് ഡോക്ടറെ കാണുന്നില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

പരാജയ കാരണം

എന്തുകൊണ്ട് എ.ഐ. ഇങ്ങനെ പരാജയപ്പെടുന്നു? എ.ഐ. മോഡലുകൾ മനുഷ്യനെപ്പോലെ ‘ചിന്തിക്കുന്നില്ല’ എന്നതാണ് പ്രധാന കാരണം. അവ വലിയ ഡാറ്റയിൽ നിന്നുള്ള മാതൃകകൾ പഠിച്ച് മറുപടി നൽകുകയാണ്. അതിനാൽ പല ഘട്ടങ്ങളിലൂടെ പോകേണ്ട ലാജിക് അടിസ്ഥാനമായ തീരുമാനങ്ങളിൽ ഇവക്ക് പിഴവുകൾ വരുന്നു. ഒരു ഡോക്ടർ രോഗിയുടെ ചരിത്രം, ജീവിതശൈലി, ചെറിയ സൂചനകൾ എന്നിവയെല്ലാം കൂട്ടിച്ചേർത്ത് തീരുമാനം എടുക്കുന്നു. എന്നാൽ എ.ഐ ഇത്തരം ‘വഴി’കളിലൂടെ സഞ്ചരിക്കുന്നില്ല.

എ.ഐ ഒഴിവാക്കണമെന്നോ?

ഇത് കേട്ട് എ.ഐ. പൂർണ്ണമായും ഉപേക്ഷിക്കേണ്ടതില്ല. ആരോഗ്യരംഗത്ത് എ.ഐ.യ്ക്ക് വലിയ സാധ്യതകളുണ്ട്. പ്രാഥമിക വിവരങ്ങൾ ലഭ്യമാക്കുക, രോഗിയെ ഡോക്ടറിലേക്ക് നയിക്കുക, മെഡിക്കൽ ഡാറ്റ വിശകലനം ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ ഇത് സഹായകരമാണ്. അഥവാ, എ.ഐ. ഒരു സഹായി മാത്രം;ഡോക്ടറുടെ പകരക്കാരൻ അല്ല.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

വാണാക്യൂ സെന്റ് ജെയിംസ് പള്ളിയില്‍ വലിയ പെരുന്നാള്‍

മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്‌സി വാണാക്യൂ സെന്റ് ജെയിംസ് ദൈവാലയത്തിലെ വലിയ പെരുന്നാള്‍ ജൂണ്‍...

അമേരിക്കൻ വാർത്ത

ഫോമാ മെഡിക്കല്‍ കാര്‍ഡ്: ജന്മനാടിനോടുള്ള പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ പ്രതീകം

നോര്‍ത്ത് അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫോമാ, കേരളത്തിലെ പ്രശസ്തമായ ആശുപത്രികളുമായി സഹകരിച്ച് നടപ്പാക്കിയ മെഡിക്കല്‍ കാര്‍ഡ്...

അമേരിക്കൻ വാർത്ത

ഫൊക്കാന വനിതാ ഫോറത്തിന്റെ ‘മലയാളി മങ്ക 2026’ മത്സരം ഓഗസ്റ്റ് 7ന്

പെൻസിൽവാനിയ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറം സംഘടിപ്പിക്കുന്ന ‘മലയാളി മങ്ക...

അമേരിക്കൻ വാർത്ത

‘ടീം പ്രോമീസ് ഫോമാ’യ്ക്ക് ചിക്കാഗോയിലെ വിവിധ മലയാളി അസോസിയേഷനുകളുടെ ഹൃദ്യമായ വരവേല്‍പ്പ്‌

ചിക്കാഗോ: വിശ്വാസവും സത്യസന്ധന്ധതയും സുതാര്യതയും മുഖമുദ്രയാക്കി ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ ജനവിധി...