അമേരിക്കൻ വാർത്ത

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ  ക്ഷേത്രത്തിൽ തിരുവുത്സവം; ഏപ്രിൽ 22 ന് കൊടിയേറും

ഹൂസ്റ്റൺ, ടെക്സസ്: ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ  ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും തിരുവുത്സവവും അനുബന്ധിച്ച് നടക്കുന്ന ഉത്സവ മഹോത്സവം ഏപ്രിൽ 22, 2026-ന് ഭക്തിനിറഞ്ഞ അന്തരീക്ഷത്തിൽ ആരംഭിക്കുന്നു.

ഈ പുണ്യകർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്ന ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് അതുല്യമായ ആത്മീയ മഹത്വം പകർന്നുനൽകുന്നു. ഏപ്രിൽ 23-ന് ആചാരാനുഷ്ഠാന പൂജാദികൾക്ക് ശേഷം വൈകുന്നേരം 6 മണി മുതൽ പത്തുദിവസം ക്ഷേത്ര പരിസരം കലയും സംസ്കാരവും നിറഞ്ഞ വേദിയായി മാറും. വിവിധ കലാപരിപാടികൾ ഭക്തജനങ്ങൾക്ക് ആസ്വാദനത്തിന്റെ അപൂർവ നിമിഷങ്ങൾ സമ്മാനിക്കും.

പരിപാടികളുടെ പ്രധാന ആകർഷണങ്ങൾ:മേഘ്‌ന പ്രസാദ് അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം, മറീന (ന്യൂ ജേഴ്‌സി) അവതരിപ്പിക്കുന്ന നൃത്തനൃത്തങ്ങൾ , ശ്രീ ശ്രീ സിസ്റ്റേഴ്സ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, ദിവ്യ ഉണ്ണിയുടെ സ്പേസ് ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന നൃത്തങ്ങൾ സൗഹൃദം തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന “വീരം” – ഷേക്‌സ്പിയറുടെ മാക്ബത്ത് നാടകത്തിന്റെ മലയാളാവിഷ്കാരം (സംവിധാനം: ഗിരിജ കൃഷ്‌ണൻ കേശവൻ)  Dr.അനീഷ രാജേഷ്, Dr. ശ്രീദേവി സുരേഷ് എന്നിവരുടെ നടന വിസ്മയങ്ങൾ, ഡോ.സുനന്ദ നായർ സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തപരിപാടികൾ,  KHS അംഗങ്ങൾ അവതരിപ്പിക്കുന്ന കലാസന്ധ്യ, ഉത്സവബലി, പായസമേള, ഹരികഥ, ആറാട്ടുസദ്യ, പള്ളിവേട്ട,  ദുര്യോധനവധം കഥകളി, പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, മാധവൻപിള്ള CPA സ്പോൺസർ ചെയ്യുന്ന ഗംഭീര വെടിക്കെട്ടോടെ ഉത്സവ മഹോത്സവം സമാപിക്കും. 

രുചി ഭേദങ്ങളുടെ മാസ്മര ലഹരി ഉയർത്തുന്ന കൃഷ്ണാ കഫെ ഈ പത്തു ദിവസവും ഉണർന്നിരിക്കും. ശ്രീ മാത്യു ജേക്കബ് തുടക്കം മുതൽ നടത്തി വരുന്ന മനം നിറയുന്ന പ്രതിഷ്ഠാദിനം സദ്യ, കാരാവള്ളി ഒനീൽ കുറുപ്പ് സ്പോൺസർ ചെയ്യുന്ന ഗാനമേള, മകേഷ്‌നായർ സ്പോൺസർ ചെയ്യുന്ന ആറാട്ടു സദ്യ എന്നിവ വേറിട്ട ഒരു അനുഭവമായിരിക്കും  ആത്മീയതയും പാരമ്പര്യവും കലാരംഗത്തിന്റെ വൈവിധ്യങ്ങളും ഒത്തുചേരുന്ന ഈ മഹോത്സവത്തിലേക്ക് എല്ലാ ഭക്തജനങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന് അഭിമാനകരമായ ഈ ആഘോഷത്തിൽ പങ്കുചേരാൻ പ്രസിഡന്റ് Dr. രാംദാസും മറ്റു ഭാരവാഹികളും എല്ലാവരെയും സഹർഷം സവിനയം ക്ഷണിച്ചുകൊള്ളുന്നു.

Report :ശങ്കരൻകുട്ടി, ഹൂസ്‌റ്റൻ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

അർജന്റീന vs അൾജീരിയ: ലോകകപ്പിൽ റെക്കോർഡ് ലക്ഷ്യമിട്ട് ലയണൽ മെസ്സി

കൻസാസ് സിറ്റി: കാത്തിരിപ്പിന് അവസാനമാകുന്നു, ലയണൽ മെസ്സിയും സംഘവും ലോകകപ്പ് നിലനിർത്താനുള്ള പോരാട്ടത്തിന് മൈതാനത്തേക്ക്. ലോകകപ്പ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ജി7 കൂട്ടായ്മ ഇനി ലോകം ഭരിക്കില്ല; ഇന്ത്യയുടെ സാന്നിധ്യം സൂചിപ്പിക്കുന്നത് പുതിയ ലോക ക്രമം: മാർക്ക് കാർണി

പാരിസ് : ജി7 കൂട്ടായ്മയ്ക്ക് ഇനി ലോകത്തെ ഭരിക്കാനാവില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. മാറിക്കൊണ്ടിരിക്കുന്ന...

അമേരിക്കൻ വാർത്ത

ദൈവശാസ്ത്ര പഠനത്തിൽ ഉന്നത നേട്ടം; ആലിസ് മഞ്ചേരിക്ക്‌  തിയോളജിയിൽ ബിരുദം

ഫ്ലോറിഡ : വിശ്വാസജീവിതത്തോടും സാമൂഹിക പ്രതിബദ്ധതയോടും ചേർന്നുനിൽക്കുന്ന മാതൃകാപരമായ സേവനങ്ങൾക്ക് പേരുകേട്ട ഫ്‌ളോറിഡയിലെ ഓർലാന്റോ സ്വദേശിനി...

അമേരിക്കൻ വാർത്ത

ഫൊക്കാന കൺവെൻഷൻ ചരിത്ര സംഭവമാകുമെന്ന് ഭാരവാഹികൾ; ഉപരാഷ്ട്രപതി എത്തും

ന്യൂയോർക്ക്: ഫൊക്കാനയുടെ കഴിഞ്ഞ രണ്ടുവർഷത്തെ പ്രവർത്തനങ്ങളും  ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ കൽഹാരിയിൽ...