അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

വേൾഡ് ഹാപ്പിനസ് റിപ്പോർട്ട്: തുടർച്ചയായ ഒമ്പതാം വർഷവും ഫിൻലൻഡ് ഒന്നാമത് 

ഹെ​ൽ​സി​ങ്കി: ലോ​ക​ത്തെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ടു. 2026ലെ ​വേ​ൾ​ഡ് ഹാ​പ്പി​ന​സ് റി​പ്പോ​ർ​ട്ട് പ്ര​കാ​രം തു​ട​ർ​ച്ച​യാ​യ ഒ​മ്പ​താം വ​ർ​ഷ​വും ഫി​ൻ​ല​ൻ​ഡ് ത​ന്നെ​യാ​ണ് ലോ​ക​ത്തെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യം.

ഒ​ക്സ്ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ൽ​ബീ​യിം​ഗ് റി​സ​ർ​ച്ച് സെ​ന്‍റ​ർ, ഗാ​ല​പ്പ്, ഐ​ക്യ​രാ​ഷ്ട്ര​സ​ഭ എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. 140 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം ഒ​രു ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് സ​ർ​വേ ത​യാ​റാ​ക്കി​യ​ത്.

തു​ട​ർ​ച്ച​യാ​യ ഒ​മ്പ​താം വ​ർ​ഷ​വും ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തു​ഷ്‌​ട​രാ​യ രാ​ജ്യ​മാ​യി ഫി​ൻ​ല​ൻ​ഡ് സ്ഥാ​നം നേ​ടി. ഐ​സ്‌​ലാ​ൻ​ഡ്, ഡെ​ന്മാ​ർ​ക്ക് എ​ന്നി​വ​യാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ. ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ കോ​സ്റ്റാ​റി​ക്ക നാ​ലാം സ്ഥാ​ന​ത്തെ​ത്തി അ​ത്ഭു​ത​പ്പെ​ടു​ത്തി.

നോ​ർ​ഡി​ക് രാ​ജ്യ​ങ്ങ​ൾ ഒ​ന്നാം റാ​ങ്കിം​ഗി​ൽ ആ​ധി​പ​ത്യം സ്ഥാ​പി​ച്ചു. സ​മ്പ​ത്ത്, സ​മ​ത്വം, ശ​ക്ത​മാ​യ ക്ഷേ​മ സം​വി​ധാ​ന​ങ്ങ​ൾ, ഉ​യ​ർ​ന്ന ആ​യു​ർ​ദൈ​ർ​ഘ്യം എ​ന്നി​വ​യാ​ണ് നോ​ർ​ഡി​ക് ആ​ധി​പ​ത്യ​ത്തി​ന് കാ​ര​ണ​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, ജ​ന​സം​ഖ്യ​യി​ൽ ഏ​റ്റ​വും മു​ന്നി​ലു​ള്ള ഇ​ന്ത്യ പ​ട്ടി​ക​യി​ൽ ഏ​റെ പി​ന്നി​ലാ​ണ്. 116-ാം സ്ഥാ​ന​ത്താ​ണ്. അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ ചൈ​ന (65), പാ​ക്കി​സ്ഥാ​ൻ (104) എ​ന്നി​വ​ർ ഇ​ന്ത്യ​യേ​ക്കാ​ൾ മു​ന്നി​ലാ​ണ്.

ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളി​ൽ ഉലയു​ന്ന അ​ഫ്ഗാ​നി​സ്ഥാ​നാ​ണ് പ​ട്ടി​ക​യി​ൽ ഏ​റ്റ​വും പി​ന്നി​ൽ (147). ജ​ർ​മ​നി (17), അ​മേ​രി​ക്ക (23) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് പ്ര​മു​ഖ രാ​ജ്യ​ങ്ങ​ളു​ടെ സ്ഥാ​ന​ങ്ങ​ൾ.

സോ​ഷ്യ​ൽ മീ​ഡി​യ​യും യു​വാ​ക്ക​ളും

സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ അ​മി​ത​മാ​യ ഉ​പ​യോ​ഗം ലോ​ക​മെ​മ്പാ​ടു​മു​ള്ള യു​വാ​ക്ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ​യും സ​ന്തോ​ഷ​ത്തെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

ദി​വ​സം ഏ​ഴ് മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന​ത് മാ​ന​സി​ക ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. പ്ര​ത്യേ​കി​ച്ച് പെ​ൺ​കു​ട്ടി​ക​ളെ​യാ​ണ് ഇ​ത് കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഒ​രു മ​ണി​ക്കൂ​റി​ൽ താ​ഴെ മാ​ത്രം സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് ഒ​ട്ടും ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രേ​ക്കാ​ൾ കൂ​ടു​ത​ൽ സ​ന്തോ​ഷം ല​ഭി​ക്കു​ന്ന​താ​യും പ​ഠ​നം പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ൽ അ​മേ​രി​ക്ക, കാ​ന​ഡ, ഓ​സ്‌​ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ 25 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കി​ട​യി​ൽ ജീ​വി​ത സം​തൃ​പ്തി വ​ലി​യ തോ​തി​ൽ ഇ​ടി​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകായികം

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്; വൈഭവും സഞ്ജുവും ശ്രേയസും സാധ്യതാ പട്ടികയില്‍

മുംബൈ: ജപ്പാനിലെ ഐച്ചി നാഗോയയിൽ സെപ്റ്റംബർ-ഒക്‌ടോബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാടുകടത്തിയ യുവതിക്ക് യുഎസ് വീണ്ടും പ്രവേശനാനുമതി നൽകി

ലൂസിയാന: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട യുവതിക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതി നൽകി ഇമിഗ്രേഷൻ ആൻഡ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

ഇവർ ലാവോസിലെ ‘മഞ്ഞുമ്മൽ ബോയ്സ്’, ലോകം ഇന്നോളം കണ്ടതിൽ ഏറ്റവും കഠിനമായ രക്ഷാപ്രവർത്തനം

ഗുണാകേവിൽ അകപ്പെട്ടുപോയ കൂട്ടുകാരനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ നാം ശ്വാസമടക്കിയാണ് കണ്ടിരുന്നത്....

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മാഗ്നിഫിക്ക ഹ്യൂമാനിറ്റാസും പോപ്പ് ലിയോയുടെ എൻസൈക്ലിക്കലും; ഒരു അവലോകനം

റവ. ഡോ. ജോസഫ് വർഗീസ് പോപ്പ് ലിയോ പതിനാലാമൻ എഴുതിയ  ആദ്യത്തെ ചാക്രികലേഖനമാണ്,    മനോഹരമായ...