അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

മുൻപ് പലതവണ ലേലത്തിനു വച്ചിട്ടും ആരും ഏറ്റെടുക്കാതിരുന്ന ദാവൂദ് ഇബ്രാഹിമിന്റെ പൂർവികസ്വത്ത് ഇപ്പോൾ വിറ്റുപോയി

മുംബൈ : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ രത്നാഗിരിയിലെ പൂർവികസ്വത്ത് മുംബൈ സ്വദേശി ലേലത്തിലൂടെ നേടിയെടുത്തു. കള്ളക്കടത്ത്, വിദേശനാണ്യ വിനിമയ ചട്ടലംഘനം എന്നിവ സംബന്ധിച്ച സഫേമ നിയമപ്രകാരം സർക്കാർ കണ്ടുകെട്ടിയതും പലതവണ ലേലത്തിനു വച്ചിട്ടും ആരും ഏറ്റെടുക്കാതിരുന്നതുമായ 4 കൃഷി പ്ലോട്ടുകളാണു കഴിഞ്ഞദിവസം വീണ്ടും ലേലത്തിൽ വച്ചപ്പോൾ വിറ്റുപോയത്. ലേലം വിളിച്ചയാളുടെ പേരുവിവരങ്ങൾ സുരക്ഷാ കാരണങ്ങളാൽ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ദാവൂദിന്റെ ജന്മസ്ഥലമായ കൊങ്കൺ മേഖലയിലെ മുംബാകെ ഗ്രാമത്തിലുള്ള കുടുംബസ്വത്താണിത്. ദാവൂദിന്റെ അമ്മ ആമിന ബിയുടെ പേരിൽ റജിസ്റ്റർ ചെയ്തവയായിരുന്നു അവ. ലേലത്തിൽ മുംബൈയിലെയും രത്നാഗിരിയിലെയും ഓരോരുത്തരാണു പങ്കെടുത്തത്. ലേലത്തുക ഏപ്രിലിനകം കൊടുത്തുതീർക്കണമെന്നാണു വ്യവസ്ഥ. 2017, 2020, 2024, 2025 വർഷങ്ങളിലെ ലേലത്തിനു പലരും എത്തിയിരുന്നെങ്കിലും ആരും അവ വാങ്ങിയിരുന്നില്ല.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...