പ്രധാന വാർത്ത

ഡൽഹി കലാപ ഗൂഢാലോചനക്കേസ്; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചു

ന്യൂഡൽഹി: ഡൽഹി കലാപഗൂഢാലോചന കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച് സുപ്രീം കോടതി. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് കോടതി നിരീക്ഷണം. കേസിലെ മറ്റ് അഞ്ച് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. ഗുൾഫിഷ ഫാത്തിമ, ഷിഫ ഉർ റഹ്മാൻ, മീര ഹൈദർ, മുഹമ്മദ് സലിം ഖാൻ, ഷദാബ് അഹമ്മദ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.

ജസ്‌റ്റിസുമാരായ അരവിന്ദ് കുമാർ, എൻ വി അഞ്ജരിയ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. യുഎപിഎയുമായി ബന്ധപ്പെട്ട കേസായതിനാൽ വിചാരണ വൈകുന്നത് ജാമ്യത്തിന് കാരണമല്ലെന്ന് കോടതി പരാമർശിച്ചു. കേസിൽ പ്രതി ചേർക്കപ്പെട്ട ഓരോരുത്തരുടെയും പങ്ക് പ്രത്യേകം കേൾക്കുമെന്നും ഇവർ നടത്തിയത് ഭീകരവാദമെന്നും കോടതി വ്യക്തമാക്കി. ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീൽ പരിഗണിച്ചാണ് സുപ്രീം കോടതി വിധി പറഞ്ഞത്. അഞ്ച് വർഷത്തിലേറെയായി പ്രതികൾ കസ്‌റ്റഡിയിലാണ്. 2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ കലാപത്തിനായി ഇവർ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

2020 ഫെബ്രുവരി 24-ാം തീയതി പൗരത്വ (ഭേദഗതി) നിയമത്തിനും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായി (എൻആർസി) വ്യാപകമായ പ്രതിഷേധത്തിനിടെ വടക്കുകിഴക്കൻ ഡൽഹിയിലാണ് വ്യാപകമായ കലാപമുണ്ടായത്. ദിവസങ്ങളോളം അത് നീണ്ടുനിന്നു. 50-ലധികം ആളുകൾ മരിക്കുകയും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉമർ ഖാലിദ്, ഷർജീൽ ഇമാം, മുൻ ആം ആദ്മി പാർട്ടി (എഎപി) കൗൺസിലർ താഹിർ ഹുസൈൻ എന്നിവരുൾപ്പെടെ 20 പേർ കലാപത്തിന് പ്രേരിപ്പിക്കുന്ന വലിയ ഗൂഢാലോചന നടത്തിയവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...