കേരള വാർത്ത

എംഎൽഎയാകാൻ നടൻ ആസിഫ് അലി? സർപ്രൈസ് സ്ഥാനാർത്ഥികളെ കളത്തിലിറക്കാൻ മത്സരിച്ച് മുന്നണികൾ

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിലും യുഡിഎഫിലും എൻഡിഎയിലും സർപ്രൈസ് സ്ഥാനാർത്ഥികളുടെ വലിയ നിരയുണ്ടാകുമെന്ന് സൂചന. സിനിമാ താരങ്ങളും മുൻ മുഖ്യമന്ത്രിമാരുടെ മക്കളും സ്പോർട്സ് താരങ്ങളും, മുൻ ബ്യൂറോക്രാറ്റുകളും വരെ ഇക്കൂട്ടത്തിലുണ്ടാവും. വിഎസ് അച്യുതാനന്ദന്റെ മകൻ വിഎ അരുൺകുമാർ, ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ, സിനിമാ താരങ്ങളായ ആസിഫ് അലി, രമേശ് പിഷാരടി, ഉണ്ണിമുകുന്ദൻ, ഫുട്ബോൾ താരങ്ങളായ ഐഎം വിജയൻ, യു ഷറഫലി തുടങ്ങിയവർവരെ സാദ്ധ്യതാ പട്ടികയിലുണ്ട്.

അരുൺകുമാർ കായംകുളത്ത് മത്സരിക്കുമെന്നാണ് കേൾക്കുന്നത്. അങ്ങനെയെങ്കിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകറിനെ അവിടെ ഇറക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. മുൻ മന്ത്രി തച്ചടി പ്രഭാകരന്റെ മകനാണ് ബിജു പ്രഭാകർ. ആ മേൽവിലാസവും ഗുണകരമാകുമെന്നാണ് യുഡി എഫ് കണക്കുകൂട്ടുന്നത്. എന്നാൽ ബിജു ഇതുവരെ മത്സരിക്കാൻ സമ്മതം മൂളിയിട്ടില്ല. സിവിൽ സർവീസിൽ നിന്ന് രാജിവച്ച കണ്ണൻ ഗോപിനാഥനും യുഡിഎഫ് സാദ്ധ്യതാപട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

തൃപ്പൂണിത്തുറയിൽ കെ ബാബു ഇനി മത്സരിക്കാൻ സാദ്ധ്യതയില്ലെന്നാണ് കേൾക്കുന്നത്. ഇക്കാര്യം കെ ബാബുതന്നെ പാർട്ടി നേതൃത്വത്തോട് സൂചിപ്പിച്ചുവത്രേ. അങ്ങനെയെങ്കിൽ അവിടെ രമേശ് പിഷാരടിയെ മത്സരിപ്പിക്കാനാണ് യുഡിഎഫ് നീക്കം. ഏറെനാളായി കോൺഗ്രസുമായി അടുത്തബന്ധമുള്ളയായാണ് പിഷാരടി. യുഡിഎഫിന്റെ ഉറച്ച സീറ്റുകളിൽ ഒന്നിലാകും അച്ചു ഉമ്മനെ മത്സരിപ്പിക്കുക.

ഉണ്ണിമുകുന്ദൻ ബിജെപി സ്ഥാനാർത്ഥിയായേക്കും എന്നാണ് ചില പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന. എന്നാൽ അദ്ദേഹത്തെ എവിടെ മത്സരിപ്പിക്കുമെന്നകാര്യം വ്യക്തമല്ല. വിജയസാദ്ധ്യതയുള്ള ഒരു മണ്ഡലത്തിലാവും ഉണ്ണിമുകുന്ദനെ പരിഗണിക്കുക എന്ന് അറിയുന്നുണ്ട്. വിജയസാദ്ധ്യതയുള്ള മറ്റൊരു മണ്ഡലത്തിൽ ഇപ്പോഴത്തെ രാജ്യസഭാംഗം പിടി ഉഷയെ നിറുത്താനും ബിജെപി ആലോചിക്കുന്നുണ്ട്.

ആസിഫ് അലിയെ താെഴുപുഴയിൽ ഇറക്കാനാണ് സിപിഎം നീക്കം. എന്നാൽ സിനിമ ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്ന കാര്യത്തിൽ ആസിഫലി ഇതുവരെ മനസുതുറന്നിട്ടില്ല. വണ്ടൂരിൽ എപി അനിൽകുമാറിനെതിരെ ഐഎം വിജയനെ ഇറക്കി മണ്ഡലം പിടിക്കാനുള്ള ശ്രമവും സിപിഎം തുടങ്ങിയിട്ടുണ്ട്. മറ്റൊരു മുൻ ഫുട്ബാേൾ താരമായ യു ഷറഫലിയെ ഏറനാട്ട് എൽഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനും നീക്കം നടത്തുന്നുണ്ട്. പത്തനംതിട്ടയിൽ എവിടെയെങ്കിലും സാഹിത്യകാരൻ ബെന്യാമിനെ മത്സരിപ്പിക്കാനും സിപിഎം ശ്രമിക്കുന്നുണ്ട്.

അടുത്തമാസം നിയമസഭാ സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചത് ഗുണകരമായി എന്നാണ് അവരുടെ വിലയിരുത്തൽ. ഒട്ടുംവൈകാതെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് എൽഡിഎഫും എൻഡിഎയും.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...