അമേരിക്കൻ വാർത്തകായികം

ഡാലസ് കെ.സി.വൈ.എല്‍ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റ് ജനുവരി 3 ശനിയാഴ്ച

ഡാളസ്: പുതുവത്സരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട്, ഡാലസ് കെ.സി.വൈ.എല്‍  ജനുവരി 3, 2026 (ശനി)-നു ലൂയിസ്‌വില്ലിലെ The MAC-ൽ, രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 2:00 വരെ, ഡാലസ് KCYL ചരിത്രത്തിലെ ഏറ്റവും വലിയ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

KCYL യുവതയെ കായികരംഗത്തിലൂടെ പ്രോത്സാഹിപ്പിക്കുകയും കൂട്ടായ്മ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു പുതിയ സംരംഭത്തിന്റെ തുടക്കമാണ് ഈ ടൂർണമെന്റ്. എല്ലാവരെയും പ്രിയപ്പെട്ട ടീമുകൾക്ക് പിന്തുണ നൽകാനും ഡാലസ് KCYL-നെ പ്രോത്സാഹിപ്പിക്കാനുമായി ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

 പ്രവേശനം പൂർണ്ണമായും സൗജന്യം! 

പരിപാടി വിവരങ്ങൾ: ജനുവരി 3, 2026 (ശനി) രാവിലെ 8:30 – ഉച്ചയ്ക്ക് 2:00
Address: The MAC, 200 Continental Dr, Lewisville, TX 75067

ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്:
President: James Parampettu 
Vice president: Joe koithara 
Secretary: Febin Pallatumadam 
Joint secretary: Sahil Kailpali
Treasurer: Chris Matchanickal

Directors: Simon Chamakala and Stacy Alumkal

ചിക്കാഗോയിൽ നിന്ന് എത്തുന്ന KCYLNA നാഷണൽ പ്രസിഡന്റ് Alvin Pinarkyil ഈ മഹത്തായ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനായി ചീഫ് ഗസ്റ്റായി പങ്കെടുക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

KCYL യുവതയെ പ്രോത്സാഹിപ്പിക്കാനും മികച്ച ബാസ്‌കറ്റ്‌ബോൾ മത്സരങ്ങൾ ആസ്വദിക്കാനും എല്ലാവരും പങ്കെടുക്കൂ! 

Report : അനശ്വരം മാമ്പിള്ളി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...