കുട്ടി വാർത്തശാസ്ത്രീയം

‘ആരോഗ്യകരം’ എന്ന് കരുതി ഈ 5 ഭക്ഷണങ്ങൾ അമിതമായി കഴിക്കരുത്; കുടലിന് ദോഷമായേക്കാം, മുന്നറിയിപ്പ്

ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്ക് പല ആളുകളും മാറുന്ന കാലമാണിത്. എന്നാൽ, എന്താണ് യഥാർഥത്തിൽ ആരോഗ്യകരമായത് എന്നതിനെക്കുറിച്ച് പലർക്കും പലവിധത്തിലുള്ള സംശയങ്ങളുമുണ്ട്. ഇപ്പോഴിതാ, ആരോഗ്യകരമെന്ന് തെറ്റിദ്ധരിച്ച് പലരും കഴിക്കുന്ന അഞ്ച് ഭക്ഷണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഡോ. പ്രീതി മൃണാളിനി. പല ലേബലുകളും സത്യം പറയില്ല. എന്നാൽ ഇവ കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ ബാധിച്ചേക്കുമെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ ഡോക്ടർ വ്യക്തമാക്കുന്നു.

ഗ്രാനോല

ഒറ്റനോട്ടത്തിൽ ആരോഗ്യകരമെന്ന് തോന്നുമെങ്കിൽ പാക്ക്ഡ് ഗ്രാനോലകളിൽ മിക്കവാറും പഞ്ചസാര അടങ്ങിയിട്ടുണ്ടാകും. എണ്ണയും അടങ്ങിയിട്ടുണ്ടാകാൻ സാധ്യതയുണ്ട്. ഇതോടെ, ചെറിയ അളവിൽ ഗ്രാനോല കഴിക്കുന്നതിലും ഉയർന്ന കലോറിയുണ്ടാകാൻ സാധ്യതയുണ്ട്. പാക്ക്ഡ് ഗ്രാനോലകകൾക്ക് പകരം വീട്ടിലുണ്ടാക്കുന്ന ഗ്രാനോലയോ വിത്തുകൾ അടങ്ങിയിട്ടുള്ള ഓട്സോ കഴിക്കാൻ ഡോക്ടർ പറയുന്നു.

പ്രോട്ടീൻ ബാർ

ഫിറ്റ്നസ് സ്നാക്ക് എന്ന രീതിയിൽ പലരും പ്രോട്ടീൻ ബാറുകൾ കഴിക്കാറുണ്ട്. എന്നാൽ, ഇവയിൽ പലരും അമിതമായ വേ പ്രോട്ടീൻ ചേർത്ത കാൻഡി ബാറുകൾക്ക് സമാനമാണ്. 15–25 ഗ്രാം പഞ്ചസാര, പാമോയിൽ, ഗ്ലൂക്കോസ് സിറപ്പ് എന്നിവ അടങ്ങിയ ഈ ബാറുകൾ പലതിലും 300–400 കലോറി വരെ അടങ്ങിയിട്ടുണ്ടാകും.

ഫ്ലേവർ അടങ്ങിയിട്ടുള്ള യോഗർട്ട്

കൊഴുപ്പ് കുറഞ്ഞത് എന്നൊക്കെ ലേബലിൽ ഉണ്ടാകുമെങ്കിലും ഫ്ലേവേർഡ് യോഗർട്ടിൽ പലപ്പോഴും പഞ്ചസാര അടങ്ങിയിട്ടുണ്ടാകും. ഇത് കഴിക്കുന്നതിന് പകരം പഴങ്ങൾ ചേർത്ത സാധാരണ തൈരോ ഗ്രീക്ക് യോഗർട്ടോ കഴിക്കുന്നതാണ് ഉത്തമം.

ജ്യൂസ്

കോൾഡ്-പ്രസ്ഡ് ജ്യൂസുകൾ പോലും അത്ര ആരോഗ്യകരമാണെന്ന് പറയാനാകില്ലെന്ന് ഡോക്ടർ പറയുന്നു. പഴങ്ങളിൽ അടങ്ങിയിട്ടുള്ള ഫൈബർ നീക്കംചെയ്താണ് പലപ്പോഴും ജ്യൂസുകളുണ്ടാക്കുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കാൻ ഇടയാക്കും. മിനിറ്റുകൾക്കുള്ളിൽ രണ്ടാമത് വിശക്കാനും സാധ്യതയുണ്ട്.

ചിപ്സ്

ഉരുളക്കിഴങ്ങോ മറ്റ് ഏതെങ്കിലും പച്ചക്കറികൾ ഉപയോഗിച്ച് നിർമിക്കുന്നതോ ആയ ചിപ്സുകൾ പലപ്പോഴും ഡീപ്-ഫ്രൈഡ് ആണ്. ഇത്തരം ഭക്ഷണങ്ങളിൽ ധാരാളം ഉപ്പും കൊഴുപ്പും അടങ്ങിയിട്ടുണ്ടാകും.

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തശാസ്ത്രീയം

ഒരു കുട്ടിക്ക് മൂന്ന് മാതാപിതാക്കൾ!; റിവേര കേസിൽ നിർണായ വിധിയുമായി ഫ്ലോറിഡ സുപ്രീം കോടതി

ഫ്ലോറിഡ : കൃത്രിമ ബീജസങ്കലന കിറ്റ് (Artificial insemination kit) ഉപയോഗിച്ച് ബീജദാനം നടത്തിയ വ്യക്തിക്ക്...

കുട്ടി വാർത്തകൗതുകങ്ങൾ

ഡിജിറ്റൽ ബേൺഔട്ട്: നിശബ്ദനായ വില്ലനെ തിരിച്ചറിയാം; ലക്ഷണങ്ങളും പ്രതിരോധവും

സ്മാർട്ട്ഫോണും ലാപ്ടോപ്പും ഇല്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാകുമോ? എന്നാൽ ഈ ‘അമിത കണക്റ്റിവിറ്റി’ നമ്മുടെ...

കൗതുകങ്ങൾശാസ്ത്രീയം

മനുഷ്യനെപ്പോലെ എ.ഐക്കും ‘സ്ട്രെസ്’; ചാറ്റ് ജിപിടിയെ ശാന്തനാക്കാൻ മെഡിറ്റേഷൻ വേണമെന്ന് പഠനം

ന്യൂഡൽഹി: സമ്മർദം കുറയ്ക്കാൻ മനുഷ്യർ പരീക്ഷിക്കുന്ന വഴികൾ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകൾക്കും വേണ്ടിവരുമെന്ന് പഠനം. വൈകാരികമായി തളർത്തുന്ന കാര്യങ്ങൾ ചോദിക്കുമ്പോൾ ഓപൺ...