സിനിമ

പ്രിയദർശന്റെ കൈ പിടിച്ച് ലിസി; ഇരുവരെയും ചേര്‍ത്തു നിർത്തി സിബി മലയിൽ

പ്രിയദർശന്റെ കൈപിടിച്ചു വരുന്ന ലിസിയുടെ ചിത്രങ്ങളും വിഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. സിബി മലയിലിന്റെ മകൻ ജോ സിബിയുടെ വിവാഹത്തിനാണ് ഇരുവരും ഒന്നിച്ചത്. വേദിയിലെത്തിയ ഇരുവരെയും സിബി മലയിൽ ചേർത്തു നിർത്തി സന്തോഷം പ്രകടനം നടത്തുന്നതും കാണാമായിരുന്നു.

നവദമ്പതികൾക്കൊപ്പം ഫോട്ടോ എടുത്ത ശേഷം പ്രിയന്റെ കൈ പിടിച്ചാണ് ലിസി വേദി വിട്ടിറങ്ങിയത്. ഇരുവരും ഒരു വണ്ടിയിലായിരുന്നു ചടങ്ങിനെത്തിയതും. വർഷങ്ങൾക്കു ശേഷമാണ് ഒരു പൊതു ചടങ്ങിന് ഇരുവരും ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്കും ഇതു സന്തോഷ കാഴ്ചയായി മാറി.

2023ൽ മകൻ സിദ്ധാർഥിന്റെ വിവാഹത്തിനായി ഇരുവരും ഒന്നിച്ചിരുന്നു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്യാണിയും അടുത്ത ബന്ധുക്കളും മാത്രമാണ അന്ന് പങ്കെടുത്തത്.

മലയാള സിനിമയിലെ താര ദമ്പതികളായിരുന്ന സംവിധായകൻ പ്രിയദർശനും നടി ലിസിയും 24 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചു പിരിയാൻ തീരുമാനിച്ചത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. 1990 ലായിരുന്നു ലിസി–പ്രിയൻ വിവാഹം. പ്രിയദർശൻ സിനിമകളിലെ സ്ഥിരം നായികയായിരുന്നു ലിസി. സിനിമാ തിരക്കുകൾക്കിടയിൽ ഇരുവരും തമ്മിലുണ്ടായ സൗഹൃദം പ്രണയമാകുകയായിരുന്നു. സിദ്ധാർഥ്, കല്യാണി എന്നിവരാണ് മക്കൾ.

2015 ലാണ് പിരിയാൻ തീരുമാനിച്ച വിവരം ഇരുവരും പ്രഖ്യാപിച്ചത്. അത് അടുത്ത സുഹൃത്തുക്കളെപ്പോലും ഞെട്ടിച്ചു. എന്തുകൊണ്ട് പിരിയുന്നു എന്നു പറഞ്ഞിട്ടില്ലെന്നു മാത്രമല്ല, പിരിയുന്നതിലെ വേദനയും ഇരുവരും പങ്കുവച്ചിരുന്നു. ആത്മസുഹൃത്തുക്കളായ സുരേഷ് കുമാറും മോഹൻലാലുമടക്കം പലരും പലതവണ ഇടപെട്ടിട്ടും അവരുടെ തീരുമാനം മാറ്റാനായിരുന്നില്ല. സംയുക്ത ഹർജി 2016 ൽ കോടതി തീർപ്പാക്കി നിയമപ്രകാരം വിവാഹമോചനം അനുവദിച്ചു. വേർപിരിഞ്ഞെങ്കിലും പല ചടങ്ങുകളിലും ഇരുവരെയും നല്ല സുഹൃത്തുക്കളായി കാണാറുണ്ടായിരുന്നു.

പിരിഞ്ഞു ജീവിക്കുന്നെങ്കിലും മകൻ സിദ്ധാർഥിന്റെയും മകൾ കല്യാണിയുടെയും ഏതു കാര്യത്തിന് ഇരുവരും ഒന്നിക്കാറുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തിയും അവരുടെ ഏതുകാര്യത്തിനും ഒന്നിച്ചുണ്ടാകുമെന്നു വ്യക്തമാക്കിയുമായിരുന്നു ഇവർ പിരിഞ്ഞത്. ലിസിയും പ്രിയനും കുട്ടികളും ഒരുമിച്ചൊരു വേദിയിൽ എത്തിയത് മലയാളി പ്രേക്ഷകര്‍ക്കും മറക്കാനാകാത്ത കാഴ്ചയായി.

ചന്തു എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന സിദ്ധാർഥ് അമേരിക്കയിൽ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞു തിരിച്ചെത്തിയ ശേഷം പ്രിയൻ സംവിധാനം ചെയ്ത മരക്കാറിൽ വിഎഫ്എക്സ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്നു. ഈ ചിത്രത്തിന് സിദ്ധാർഥിന് ദേശീയപുരസ്‌ക്കാരം ലഭിച്ചിരുന്നു. മരക്കാറിൽ കല്യാണി പ്രിയദർശനും അഭിനയിച്ചിരുന്നു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

നിവിൻ പോളിക്കായി എം. ജി ശ്രീകുമാ‌റിന്റെ ശബ്‍ദത്തിൽ ബെത് ‌ലഹേം കുടുംബ യൂണിറ്റിലെ ‘മാന്ത്രികം’ എന്ന ഗാനം

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ആദ്യ...

കൗതുകങ്ങൾസിനിമ

മണിരത്നം സിനിമയുടെ ലൊക്കഷൻ ചിത്രങ്ങൾ ചോർന്നു; ’96’ ഓർമ്മിപ്പിച്ച് വിജയ് സേതുപതിയും സായ് പല്ലവിയും

കമൽ ഹാസൻ നായകനായ ‘തഗ് ലൈഫി’ന്റെ പരാജയത്തിന് ശേഷം തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് സംവിധായകൻ...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

16 വർഷത്തെ കാത്തിരിപ്പ്, മൂന്നുനിലയിൽ അഞ്ചുമുറിവീട്; കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്നസാക്ഷാത്കാരം

മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു. കൊച്ചി വെണ്ണലയിലാണ് വീട്. നടന്റെ മരണ...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...