കേരള വാർത്ത

‘ഫിറ്റായാൽ അളവ് കുറയും’; അളവുപാത്രങ്ങളിൽ കൃത്രിമം, സംസ്ഥാനത്ത് ബാറുകളിൽ വ്യാപക പരിശോധന

കണ്ണൂർ: അളവുപാത്രങ്ങളിൽ കൃത്രിമം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഓപ്പറേഷൻ ബാർകോഡ് എന്നപേരിൽ ബാറുകളിൽ സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന നടത്തി. ജില്ലയിൽ ഇരിട്ടി, തളിപ്പറമ്പ്, പഴയങ്ങാടി, പയ്യന്നൂർ എന്നിവിടങ്ങളിലെ ബാറുകളിലാണ് പരിശോധന നടത്തിയത്

പഴയങ്ങാടി ‘പ്രതീക്ഷ’ ബാറിൽ 60 മില്ലി പെഗ് അളവുപാത്രത്തിന് പകരം 48 മില്ലി പാത്രവും 30 മില്ലി പാത്രത്തിന് പകരം 24 മില്ലി പാത്രവും ഉപയോഗിച്ചാണ് മദ്യം അളന്ന് ഉപഭോക്താക്കളെ കബളിപ്പിച്ചത്. ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ഉടമകളിൽനിന്ന് 25000 രൂപ പിഴ ഈടാക്കി.

പെഗ് കഴിച്ച് ‘ചൂടായ’ ശേഷം ഉപഭോക്താക്കൾക്ക് മദ്യം കൊടുക്കുന്നത് അളവിൽ കുറഞ്ഞ പാത്രത്തിലാണെന്ന് വിജിലൻസിന് നേരത്തെ വിവരം ഉണ്ടായിരുന്നു. ഇരിട്ടിയിലും തളിപ്പറമ്പിലും പയ്യന്നൂരിലും മദ്യക്കുപ്പിക്ക് പുറത്തുള്ള ക്യുആർ കോഡ് സ്കാൻചെയ്ത് പരിശോധിച്ചപ്പോൾ, കേരളത്തിൽ വിൽപ്പനയ്ക്ക് അനുമതിയില്ലാത്ത മദ്യമാണ് നൽകുന്നതെന്നും ബ്രാൻഡിലും ഇനത്തിലും വ്യത്യാസമുള്ളതായും കണ്ടെത്തി. ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത് പറഞ്ഞു. തളിപ്പറമ്പ്, ഇരിട്ടി, കണ്ണൂർ എക്സൈസ് സർക്കിൾ ഓഫീസുകളിൽനിന്ന് വിജിലൻസ് സംഘം വിവരങ്ങൾ ശേഖരിച്ചു. എക്സൈസ് ഉദ്യോഗസ്ഥരെയും വിജിലൻസ് സ്ഥലത്തേക്ക് വിളിച്ചുവരുത്തിയിരുന്നു.

വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത് പയ്യന്നൂരിലും ഇൻസ്പെക്ടർമാരായ സജീവ് തളിപ്പറമ്പിലും സുനിൽകുമാർ പഴയങ്ങാടിയിലും വിനോദ് ചന്ദ്രൻ ഇരിട്ടിയിലും പരിശോധനക്ക് നേതൃത്വംനൽകി.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്ത

ഇനി നോയിസ് ഫ്രീ റോഡുകൾ, സംസ്ഥാനത്ത് ഇത്തരത്തിലൊന്ന് ഇതാദ്യം

ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി ദേശീയപാതയിലെ പാലത്തിൽ ശബ്‌ദമലിനീകരണം കുറയ്‌ക്കാൻ ബ്രിഡ്‌ജ് നോയിസ് ബാരിയർ സ്ഥാപിക്കുന്നു. അരൂർ-തുറവൂർ...

കേരള വാർത്ത

സ്വർണക്കൊള്ള അന്വേഷിക്കാൻ ഇഡി: ഇസിഐആർ രജിസ്‌റ്റർ ചെയ്‌ത് കേന്ദ്ര ഏജൻസി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കള്ളപ്പണ ഇടപാടും സ്ഥിരീകരിച്ചതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കേസെടുത്തു. കൊല്ലം വിജിലൻസ്...

അമേരിക്കൻ വാർത്തകേരള വാർത്ത

ചാരിറ്റി സഹായങ്ങള്‍ ഒട്ടനവധി വിതരണം ചെയ്ത് ഫോമാ കേരളാ കണ്‍വന്‍ഷന്‍ 2026 മാതൃകയായി

കോട്ടയം: വേദിയിലും സദസിലും സമൂഹത്തിന്റെ പരിഛേദം സാന്നിധ്യമറിയിച്ച പ്രൗഢഗംഭീരമായ നിമിഷത്തില്‍ അമേരിക്കന്‍ മലയാളികളുടെ അനുഗ്രഹീത ഫെഡറേഷനായ...